ഇറാഖ് പാർലമെൻ്റ് മന്ദിരം പ്രക്ഷോഭകർ കയ്യേറി – ചിത്രങ്ങൾ
ഇറാഖ് ബാഗ്ദാദിലെ പാർലമെൻ്റ് മന്ദിരം പ്രക്ഷോഭകർ കയ്യേറി. ഇറാഖി ഷിയാ നേതാവ് മുഖ്താദ അൽ-സദറിന്റെ അനുയായികളാണ് പാർലിമെൻ്റ് കയ്യേറിയത്. സർക്കാർ കെട്ടിടങ്ങളുടെയും നയതന്ത്ര ദൗത്യങ്ങളുടെയും ആസ്ഥാനമായ തലസ്ഥാനത്തെ അതീവ സുരക്ഷാ ഗ്രീൻ സോണിലേക്കാണ് പ്രക്ഷോഭകർ ഇരച്ച് കയറിയത്. തൊഴിലില്ലായ്മ പ്രശ്നവും വിലവർധനവിലും പ്രതിഷേധിച്ചാണ് കയ്യേറ്റം.
പ്രക്ഷോഭകർ എത്തുന്ന സമയത്ത് സുരക്ഷാ സൈനികർ മാത്രമാണ് കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നത്, അവർ അനായാസം പ്രതിഷേധക്കാരെ അകത്തേക്ക് അനുവദിച്ചതായി കാണപ്പെട്ടു.
രക്ത ചൊരിച്ചിലൊഴിവാക്കാൻ ഗ്രീൻ സോണിൽ നിന്ന് ഉടൻ പിന്മാറാൻ പ്രധാനമന്ത്രി മുസ്തഫ അൽ കാദിമി പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടു. എന്നാൽ പ്രതിഷേധക്കാൻ പിരിഞ്ഞ് പോകാൻ തയ്യാറായിട്ടില്ല.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക