പൊള്ളുന്ന വിലക്കയറ്റത്തിനിടെ ആശ്വാസമായി ലുലു ഹൈപ്പർമാർക്കറ്റുകളിൽ വിലക്കിഴിവ്

സൌദിയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിലെ പുതിയ വിലക്കുറവ് ശ്രദ്ധേയമാകുന്നു.  നിത്യോപയോഗ സാധനങ്ങൾക്കുൾപ്പെടെ എല്ലാ ഉൽപന്നങ്ങൾക്കും പ്രത്യേക വിലക്കുറവിലാണ് ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ഇപ്പോൾ വിൽപ്പന നടക്കുന്നത്.

10,20,30 റിയാൽ വിലയിൽ അവശ്യവസ്തുക്കളെല്ലാം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതാണ് പുതിയ പദ്ധതി. പഴം, പച്ചക്കറി, മത്സ്യം, മാസം, പലചരക്ക് ഉൽപ്പന്നങ്ങൾ എന്നിവ മാത്രമല്ല, വീട്ടാവശ്യത്തിലേക്കുള്ള എല്ലാ ഉൽപ്പന്നങ്ങളും 10,20,30 റിയാൽ വിലിയിലാണ് ഇപ്പോൾ ലുലുവിൽ വിൽപ്പന നടത്തുന്നത്. എന്നാൽ ജൂലൈ 26 വരെ മാത്രമേ ഈ ഇളവ് ലഭ്യമാകൂ. ലുലു ഹൈപ്പർ മാർക്കറ്റുകളിൽ നേരിട്ട് എത്തി സാധനങ്ങൾ വാങ്ങാൻ സാധിക്കാത്തവർക്ക് ലുലുവിൻ്റെ ഓൺലൈൻ സ്റ്റോർ സേവനം ഉപയോഗപ്പെടുത്താം.

ഓൺലൈൻ സ്‌റ്റോറുകൾ വഴി ഉൽപന്നങ്ങൾ വാങ്ങുന്നവർക്ക് പ്രത്യേക ആനൂകൂല്യങ്ങളുണ്ട്. ഓരോ 250 റിയാലിന്റെ ഓർഡറിനും 25 ശതമാനം പ്രത്യേക ഡിസ്‌കൗണ്ടും, 250 റിലായിന് മുകളിലുള്ള ഓർഡറുകൾക്ക് സൗജന്യ ഹോം ഡെലിവറി സേവനവും ലഭ്യമാണ്.

നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയരുന്ന സാഹചര്യത്തിൽ പ്രവാസികൾക്ക് ഏറെ ആശ്വാസമാണ് ലുലുവിൻ്റെ ഈ ഇളവ്.

ഓഫറുകളെ കുറിച്ച് വിശദമായി അറിയുന്നതിനും ഓർഡറുകൾ നൽകുന്നതിനും താഴെയുള്ള ഇവിടെ ക്ലിക്ക് ചെയ്യുക.

 

Share
error: Content is protected !!