മഴക്കെടുതി തുടരുന്നു; കാറ്റിൽ പൊട്ടിവീണ തെങ്ങിനടയിൽപെട്ട് വിദ്യാർഥി മരിച്ചു
ശക്തമായ കാറ്റിൽ പൊട്ടിവീണ തെങ്ങുകൾ ശരീരത്തിൽ പതിച്ച് കാസർകോട് വിദ്യാർഥി മരിച്ചു. ഡൈജിവേൾഡ് കന്നഡ ഓൺലൈൻ റിപ്പോർട്ടർ ചേവാർ കൊന്തളക്കാട്ടെ സ്റ്റീഫൻ ക്രാസ്റ്റയുടെ മകൻ ഷോൺ ആറോൺ ക്രാസ്റ്റ (13)യാണ് മരിച്ചത്. ഇന്ന് ഉച്ച് രണ്ട് മണിയോടെ വീട്ടുപറമ്പിലാണ് അപകടമുണ്ടായത്.
പിതാവിനൊപ്പം തൊട്ടടുത്തുള്ള കവുങ്ങിൻതോട്ടത്തിലേക്ക് പോകുമ്പോൾ പെട്ടന്നുണ്ടായ ശക്തമായ കാറ്റിൽ പറമ്പിലെ തെങ്ങുകൾ പൊട്ടിവീഴുകയായിരുന്നു. തുടർന്ന് ഷോണിനെ കാണാതെ വന്നപ്പോൾ നടത്തിയ തിരച്ചിലിലാണ് തെങ്ങുകൾക്കടിയിൽ കിക്കുന്നതായി കണ്ടെത്തിയത്.
നാട്ടുകാരുടെ സഹായത്തോടെ തെങ്ങുകൾ മാറ്റി കുട്ടിയെ ബന്തിയോട് സ്വകാര്യാശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ മംഗളൂരു ഫാ. മുള്ളേഴ്സ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോസ്റ്റ്മോർട്ടത്തിന് ശേഷം ഞയറാഴ്ച വൈകിട്ട് നാലിന് ചേവാർ ക്രിസ്തുരാജ ദേവാലയ സെമിത്തേരിയിൽ കബറടക്കും. കയ്യാർ ഡോൺബോസ്കോ സ്കൂളിൽ ഏഴാം ക്ലാസ് വിദ്യർഥിയാണ്. മാതാവ്: അനിത. സഹോദരി: സോണൽ.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക