ജിദ്ദയിലെ അൽ സലാം കൊട്ടാരത്തിൽ സൽമാൻ രാജാവും, കിരീടവകാശിയും, അമേരിക്കൻ പ്രസിഡണ്ടുമായി കൂടിക്കാഴ്ച നടത്തി – വീഡിയോ

ജിദ്ദ: ജിദ്ദയിലെ അൽ സലാം കൊട്ടാരത്തിലെത്തിയ യു.എസ് പ്രസിഡണ്ട് ജോ ബൈഡനെ സൌദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും സ്വീകരിച്ചു. അദ്ദേഹത്തെ അനുഗമിക്കുന്ന പ്രതിനിധി സംഘത്തെയും സൽമാൻ രാജാവ് സ്വാഗതം ചെയ്തു.

സൽമാൻ രാജാവും, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി  ജിദ്ദയിലെ അൽ സലാം കൊട്ടാരത്തിൽ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച്ച.

 

 

കൂടിക്കാഴ്ചയ്ക്ക് ശേഷം കിരീടാവകാശിയും യുഎസ് പ്രസിഡന്റും ജിദ്ദയിലെ അൽ സലാം കൊട്ടാരത്തിൽ ഔദ്യോഗിക ചർച്ചകളും നടത്തി.

ചർച്ചയിൽ സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളും ഇരു രാജ്യങ്ങളുടെയും വിവിധ മേഖലകളിലെ ജനങ്ങളുടെയും താൽപ്പര്യങ്ങൾ സേവിക്കുന്നതിന് അവയെ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും അവർ അവലോകനം ചെയ്തു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

അൽ സലാം കൊട്ടാരത്തിൽ നിന്നുള്ള വീഡിയോ കാണാം

 

 

 

 

Share