മലപ്പുറം ജില്ലയിലും കുരങ്ങു വസൂരി സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതോടെ  സംസ്ഥാനത്ത് മങ്കി പോക്സ് സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി.

മലപ്പുറം ജില്ലയിലാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഈ മാസം 6ന് യുഎ.ഇയില്‍ നിന്നും എത്തിയാള്‍ക്കാണ് രോഗബാധ കണ്ടെത്തിയത്.13ന് പനി തുടങ്ങി, 15ന് ശരീരത്തില്‍ ചുവന്ന പാടുകള്‍ കണ്ടു. ഇപ്പോള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

രോഗിയുമായി അടുത്ത സമ്പർക്കത്തിൽ ഉള്ളവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നുവെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share