നാളെ മുതൽ ടാക്സി ഡ്രൈവർമാർ പുതിയ യൂനിഫോമുകളിൽ. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക യൂണിഫോം
സൌദിയിൽ ടാക്സി ഡ്രൈവർമാർക്കുള്ള പ്രത്യേക യൂണിഫോം നാളെ (ജൂലൈ 12 ന്) പ്രാബല്യത്തിൽ വരും. സഊദി പൊതുഗതാഗത അതോറിറ്റി അംഗീകാരം നൽകിയതോടെ ഇനി പുതിയ രൂപത്തിമായിരിക്കും ടാക്സി ഡ്രൈവർമാർ സേവനം അനുഷ്ടിക്കുക. ടാക്സി ഡ്രൈവർമാർക്കും യൂബർ ഡ്രൈവർമാർക്കും പുതിയ ചട്ടം ബാധകമാണ്.
പുരുഷന്മാരായ ഡ്രൈവർമാർക്ക് ദേശീയ വസ്ത്രം (തോപ്പ്) അല്ലെങ്കിൽ ഷർട്ടും നീളമുള്ള പാൻറുമാണ് വേഷം. സ്ത്രീകളായ ഡ്രൈവർമാർക്ക് അബായ അല്ലെങ്കിൽ ഷർട്ട്, നീളമുള്ള പാൻറ്സുമാണ് വേഷമായി നിജപ്പെടുത്തിയത്. ജാക്കറ്റ് അല്ലെങ്കിൽ കോട്ട് എന്നിവയും ഇതോടൊപ്പം നിർബന്ധമാണ്.
പുരുഷൻമാരുടെ ഷർട്ട് ചാര നിറമുള്ളതും ഫുൾ കയ്യുള്ളതുമായിരിക്കണം. പാൻ്റ്സും ബെൽറ്റും കറുത്തതായിരിക്കണം. തിരിച്ചറിയൽ കാർഡ് അണിഞ്ഞിരിക്കണം. വനിതാ ടാക്സി ഡ്രൈവർമാർ അബായയോ നീളമുള്ള പാൻ്റ്സും ഷർട്ടുമോ ശേഷം ജാക്കറ്റും ധരിക്കണം.
ജൂലൈ 12 മുതൽ യൂണിഫോം ധരിക്കാത്ത ടാക്സി ഡ്രൈവർമാർക്ക് പിഴ ചുമത്തുമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയതാണ്. യൂണിഫോം ധരിക്കാത്ത ടാക്സി ഡ്രൈവർമാർക്ക് 500 റിയാലാണ് പിഴ ചുമത്തുക.
സേവന നിലവാരം മെച്ചപ്പെടുത്തുക, യാത്രക്കാർക്ക് മെച്ചപ്പെട്ട അനുഭവം ലഭിക്കുന്നതിനാവശ്യമായ സാഹചര്യമൊരുക്കുക, എന്നിവയാണ് പുതിയ മാറ്റത്തിലൂടെ ലക്ഷ്യം വെക്കുന്നത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക