താമസ സ്ഥലത്തിനടുത്ത് റോഡ് മുറിച്ചുകടക്കവെ മലയാളി നഴ്സ് വാഹനമിടിച്ച് മരിച്ചു

മലയാളി നഴ്സ് കുവൈത്തിൽ വാഹനാപകടത്തിൽ മരിച്ചു. കണ്ണൂർ ഇരിട്ടി കച്ചേരിക്കടവ് ചക്കാനിക്കുന്നേൽ മാത്യുവിന്റെയും ഷൈനിയുടെയും മകൾ ദീപ്തി ജോമേഷ് (33) ആണ് മരിച്ചത്. കുവൈത്തിലെ അൽ സലാം ആശുപത്രിയിൽ നഴ്സായി ജോലി ചെയ്ത് വരികയായിരുന്നു.

തിങ്കളാഴ്ച്ച വൈകിട്ട് ആശുപത്രിയുടെ താമസ സ്ഥലത്തിന് അടുത്തുള്ള റോഡ് മുറിച്ച് കടക്കവേ വാഹനമിടിച്ചായിരുന്നു അന്ത്യം. ഭ‍ർത്താവ് ജോമേഷ് വെളിയത്ത് ജോസഫ് കുവൈത്ത് സാമൂഹിക ക്ഷേമകാര്യ മന്ത്രാലയത്തിലെ  ജീവനക്കാരനാണ്. സഹോദരൻ – ദീക്ഷിത്ത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുകV

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തു ക

Share
error: Content is protected !!