നാല് കൈകളും നാല് കാലുകളുമായി ഇന്ത്യയിൽ പെൺകുഞ്ഞ് ജനിച്ചു – ചിത്രങ്ങൾ

നാല് കാലുകലും, നാല് കൈകളുമായി ഇന്ത്യയിൽ ഒരു പെൺകുഞ്ഞ് ജനിച്ചു. ഉത്തർപ്രദേശിലെ ഹർദോയി ജില്ലയിലെ ഷഹാബാദ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ജൂലൈ രണ്ടിന് ശനിയാഴ്ചയാണ് കുഞ്ഞ് ജനിച്ചത്. പ്രസവവേദന ശക്തമായതോടെ അമ്മ കരീനയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും താമസിയാതെ ജന്മം നൽകുകയുമായിരുന്നു.

കുട്ടിക്ക് മൂന്ന് കിലോയോളം ഭാരമുണ്ട്. അമ്മയും കുഞ്ഞും ആരോഗ്യവാന്മാരാണെന്നും സുഖമായിരിക്കുന്നുവെന്നും ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.

ഈ വാർത്ത വളരെ പെട്ടെന്ന് തന്നെ പ്രചരിച്ചു. ഇതോടെ കുട്ടിയെ കാണാൻ ആളുകൾ ഒഴുകിയെത്തി. “പ്രകൃതിയുടെ അത്ഭുതം” എന്ന് ചിലർ വിശേഷിപ്പിച്ചു. എന്നാൽ മറ്റുചിലർ ഇത് ഒന്നിലധികം അവയവങ്ങളുള്ളതായി ചിത്രീകരിക്കപ്പെടുന്ന ഹിന്ദു ദേവതയായ ലക്ഷ്മിയുടെ പുനർജന്മമാകാമെന്നും  അഭിപ്രായപ്പെടുന്നു.

ഇന്ത്യയിൽ ഇതാദ്യമായല്ല ഒരു കുഞ്ഞ് ജനക്കൂട്ടത്തെ ആവേശഭരിതരാക്കുന്നത്. ഈ വർഷം ആദ്യം, നാല് കൈകളും കാലുകളുമായി ജനിച്ച മറ്റൊരു കുഞ്ഞിനെ, ദൈവത്തിന്റെ അവതാരമാണെന്ന് കരുതി നാട്ടുകാർ ആരാധിച്ചിരുന്നു.

ജനുവരി 17 ന് കിഴക്കൻ ഇന്ത്യയിലെ സദർ ആശുപത്രിയിലായിരുന്നു അന്ന് പ്രസവിച്ചത്. അന്നും ആശുപത്രി സന്ദർശകരാൽ നിറഞ്ഞിരുന്നു. 

എന്നാൽ കുഞ്ഞിന് പോളിമെലിയ എന്ന ഒരു അവസ്ഥയുണ്ടെന്ന് കരുതുന്നതായി വിദഗ്ധർ പറയുന്നു. വളരുന്ന ഗർഭപിണ്ഡത്തിലെ ജനിതക വൈകല്യം മൂലമാണ് പലപ്പോഴും പോളിമെലിയ ഉണ്ടാകുന്നത്. ഇത് അസാധാരണമായ കോശവിഭജനത്തിലേക്കും വളർച്ചയിലേക്കും നയിക്കുന്നതായും വിദഗ്ധർ പറയുന്നു.

ഇന്ത്യൻ മാധ്യമങ്ങളെ ഉദ്ധരിച്ച് വിദേശ മാധ്യമങ്ങളും ഈ വാർത്ത റിപ്പോർട്ട് ചെയ്തു. ബ്രിട്ടീഷ് പത്രമായ “ഡെയ്‌ലി മെയിൽ” ഇത് റിപ്പോർട്ട് ചെയ്തതോടെ മറ്റു പല വിദേശ മാധ്യമങ്ങളിലും വാർത്ത ഇടം പിടിച്ചു. 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!