ഗാർഹിക തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് മാറ്റം: നടപടിക്രമങ്ങൾ മന്ത്രാലയം വിശദീകരിച്ചു

സൌദിയിൽ ഹൌസ് ഡ്രൈവർമാരുൾപ്പെടെയുള്ള ഗാർഹിക തൊഴിലാളികളുടെ സ്പോണ്സർഷിപ്പ് മാറുന്നതിനുള്ള നടപടിക്രമങ്ങൾ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വിശദീകരിച്ചു.

നിലവിലെ തൊഴിലുടമയുടെ സമ്മതമില്ലാതെ ഗാർഹിക തൊഴിലാളിക്ക് മറ്റൊരു തൊഴിലുടമയിലേക്ക് മാറാനും പ്രൊബേഷണറി കാലയളവിനും അപേക്ഷകന്റെ യോഗ്യതയ്ക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും മന്ത്രാലയം അവസരമൊരുക്കി. താഴെ പറയുന്ന നിബന്ധനകളോടെയാണ് സ്പോണ്സർഷിപ്പ് മാറ്റം സാധ്യമാകുക.

1: നിലവിലെ സ്പോണ്സറുമായുള്ള കരാർ കാലാവധി അവസാനിച്ചാൽ, വീട്ടുജോലിക്കാരനെ സ്ഥിരമായി മറ്റൊരു സ്പോണ്സറിലേക്ക് മാറാവുന്നതാണ്.

2: താഴെപ്പറയുന്ന സന്ദർഭങ്ങളിൽ നിലവിലെ തൊഴിലുടമയുടെ സമ്മതമില്ലാതെ ഗാർഹിക തൊഴിലാളിക്ക് മറ്റൊരു തൊഴിലുടമയിലേക്ക് മാറ്റാം:

– നിലവിലെ തൊഴിലുടമ ഗാർഹിക തൊഴിലാളിക്ക് ഒരു കാരണവുമില്ലാതെ തുടർച്ചയായി 3 മാസം ശമ്പളം നൽകാൻ വൈകിയാൽ, നിലവിലെ തൊഴിലുടമയുടെ അനുമതിയില്ലാതെ സ്പോണ്സർഷിപ്പ് മാറാം.

– വീട്ടുജോലിക്കാരിയെ ഇടനിലക്കാരായ റിക്രൂട്ട്‌മെന്റ് ഓഫീസിൽ നിന്ന് 15 ദിവസത്തിനുള്ളിൽ സ്പോണ്സർ സ്വീകരിച്ചിട്ടില്ലെങ്കിൽ, നിലവിലെ തൊഴിലുടമയുടെ അനുമതിയില്ലാതെ സ്പോണ്സർഷിപ്പ് മാറാം.

– തൊഴിലുടമ ഗാർഹിക തൊഴിലാളിക്ക് ഇഖാമ നേടികൊടുക്കാതിരിക്കുക. അല്ലെങ്കിൽ ഇഖാമ പുതുക്കേണ്ട തിയതി കഴിഞ്ഞ് 30 ദിവസം പിന്നിടുക. ഈ സാഹചര്യങ്ങളിലും നിലവിലെ തൊഴിലുടമയുടെ അനുമതിയില്ലാതെ സ്പോണ്സർഷിപ്പ് മാറാം.

– തൊഴിലുടമയ്‌ക്കെതിരെ ഗാർഹിക തൊഴിലാളിയുടെ പരാതി ഉണ്ടാകുകയും തൊഴിലുടമ വീട്ടുജോലിക്കാരിയെ പരിഗണിക്കുന്നത് നീട്ടിക്കൊണ്ടുപോകാൻ കാരണമാകുകയും എന്നാൽ, വീട്ടുജോലിക്കാരി പരാതി പരിഗണിക്കുന്നത് നീട്ടിക്കൊണ്ടുപോകാൻ കാരണമായിട്ടില്ല എന്ന് ബോധ്യമായാൽ, സ്പോണ്സറുടെ അനുമതിയില്ലാതെ സ്പോണ്സർഷിപ്പ് മാറാം.

– വീട്ടുജോലിക്കാരന്റെ സേവനം മറ്റുള്ളവർക്ക് വാടകയ്‌ക്ക് നൽകുന്ന ബിസിനസ് നടത്തുന്ന സ്പോണ്സറുടെ അനുമതിയില്ലാതെ സ്പോണ്സർഷിപ്പ് മാറാം.

– വീട്ടുജോലിക്കാരനെ അവന്റെ ആരോഗ്യത്തിന് ഭീഷണിപ്പെടുത്തുന്നതോ ശരീരത്തിന്റെ സുരക്ഷിതത്വത്തിന് ഭീഷണിയാകുന്നതോ ആയ അപകടകരമായ ജോലിക്ക് നിയോഗിക്കപ്പെട്ടതിന്റെ തെളിവ് ഹാജരാക്കിയാൽ, നിലിവിലെ സ്പോണ്സറുടെ അനുമതിയില്ലാതെ സ്പോണ്സർഷിപ്പ് മാറാം.

– തൊഴിലുടമയോ അവന്റെ കുടുംബാംഗമോ വീട്ടുജോലിക്കാരോട് മോശമായി പെരുമാറിയതിന്റെ തെളിവ് ഹാജരാക്കിയാൽ നിലിവിലെ സ്പോണ്സറുടെ അനുമതിയില്ലാതെ സ്പോണ്സർഷിപ്പ് മാറാം.

– ഗാർഹിക തൊഴിലാളിക്കെതിരെ ഗാർഹിക തൊഴിലുടമ തെറ്റായ റിപ്പോർട്ട് സമർപ്പിച്ചാൽ, നിലിവിലെ സ്പോണ്സറുടെ അനുമതിയില്ലാതെ സ്പോണ്സർഷിപ്പ് മാറാം.

– തൊഴിലുടമ യാത്ര, ജയിൽവാസം, അല്ലെങ്കിൽ മറ്റേതെങ്കിലും കാരണത്താൽ വീട്ടുജോലിക്കാരന് വേതനം നൽകാൻ കഴിയാതെ വന്നാൽ, സ്പോണ്സറുടെ അനുമതിയില്ലാതെ സ്പോണ്സർഷിപ്പ് മാറാം.

– തൊഴിലുടമയോ അവന്റെ പ്രതിനിധിയോ ഗാർഹിക സേവന തൊഴിലാളികളുടെ തർക്ക പരിഹാര സമിതികൾക്ക് മുമ്പാകെ രണ്ട് തവണ ഹാജരാകാതിരുന്നാൽ, നിലിവിലെ സ്പോണ്സറുടെ അനുമതിയില്ലാതെ സ്പോണ്സർഷിപ്പ് മാറാം.

– വീട്ടുജോലിക്കാരുടെ സേവനം അവരറിയാതെ മറ്റൊരു തൊഴിലുടമയ്ക്ക് കൈമാറിയതിന്റെ തെളിവ് ഹാജരാക്കിയാൽ, നിലിവിലെ സ്പോണ്സറുടെ അനുമതിയില്ലാതെ സ്പോണ്സർഷിപ്പ് മാറാം.

– പ്രൊബേഷണറി കാലയളവിൽ ഗാർഹിക തൊഴിലുടമ കരാർ അവസാനിപ്പിച്ചാൽ, നിലിവിലെ സ്പോണ്സറുടെ അനുമതിയില്ലാതെ സ്പോണ്സർഷിപ്പ് മാറാം.

അപേക്ഷകന്റെ യോഗ്യതയും വീട്ടുജോലിക്കാരന്റെ അനുഭവ കാലയളവും:

– ലേബർ അഫയേഴ്സ് ഏജൻസി നൽകുന്ന വ്യവസ്ഥകളും മാനദണ്ഡങ്ങളും അടിസ്ഥാനമാക്കിയാണ് ഹൌസ് ഡ്രവർ തസ്തികയിലേക്കുള്ള തൊഴിലാളിയുടെ  യോഗ്യത പരിശോധിക്കുന്നത്.

– പുതിയ ഗാർഹിക തൊഴിലാളിക്ക് 15 ദിവസത്തിൽ കൂടാത്ത കാലയളവിലേക്ക് തന്റെ സേവനങ്ങൾ കൈമാറുന്നതിന് മുമ്പ് തൊഴിലാളിയുടെ ജോലി പരീക്ഷിക്കാം, ആ കാലയളവിൽ സമ്മതിച്ച വീട്ടുജോലിക്കാരന്റെ വേതനം നൽകാൻ അവൻ ബാധ്യസ്ഥനായിരിക്കും.

സ്പോണ്സർഷിപ്പ് കൈമാറ്റം പൂർത്തിയാക്കാൻ, പുതിയ തൊഴിലുടമ ഇനിപ്പറയുന്നവ ചെയ്യണം:

– നിർദ്ദിഷ്ട സേവനങ്ങൾ കൈമാറുന്നതിനുള്ള ഫീസ് അടയ്ക്കുക.

– ഗാർഹിക തൊഴിലാളിക്ക് അവൾ അവിടെ താമസിക്കുന്ന കാലയളവിൽ അഭയകേന്ദ്രങ്ങളിൽ അഭയം നൽകുന്നതിനുള്ള ചെലവ് വഹിക്കുക.

പുതിയ തീരുമാനം പ്രഖ്യാപിച്ചതോടെ, നേരത്തെ നിലനിന്നിരുന്ന മുഴുവൻ തീരുമാനങ്ങളും റദ്ധാക്കിയതായും മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!