ഇന്ത്യൻ സോഷ്യൽ ഫോറം തുണയായി; അബ്ദുൽ സലാം നാടഞ്ഞു
ജിദ്ദ : ഡ്രൈവർ വിസയിൽ ജോലിക്കെത്തി ദുരിതത്തിലായ ഗൂഡല്ലൂർ സ്വദേശി അബ്ദുൽ സലാം നാടണഞ്ഞു. ഇന്ത്യൻ സോഷ്യൽ ഫോറത്തിൻ്റെ ഇടപെടലാണ് അബ്ദുൽ സലാമിന് നാടണയാൻ സഹായകരമായത്.
ഏതാനും മാസങ്ങൾക്ക് മുമ്പാണ് മാൻ പവർ കമ്പനിയുടെ ഡ്രൈവർ വിസയിൽ അബ്ദുൽ സലാം നാട്ടിൽ നിന്ന് ജിദ്ദയിലെത്തുന്നത്. വാഹനം ഓടിക്കാൻ ലൈസൻസ് ലഭിക്കുന്നതിനു മുമ്പ് തന്നെ അദ്ദേഹത്തെ തായിഫിലുള്ള മറ്റൊരു കമ്പനിയിലേക്ക് മാൻപവർ കമ്പനി ഡ്രൈവറായി അയച്ചു. എന്നാൽ അബ്ദുൽ സലാം ലൈസൻസ് ഇല്ലാതെ ഈ ജോലി ഏറ്റെടുക്കാൻ തയ്യാറല്ലായിരുന്നു .തുടർന്ന് കമ്പനി അധികൃതർ അദ്ദേഹത്തിനുള്ള ശമ്പളവും മറ്റു ആനുകൂല്യങ്ങളും തടയുകയും ചെയ്തു. മാത്രവുമല്ല ഡ്രൈവിംഗ് ലൈസൻസ് എടുക്കുവാനുള്ള സൗകര്യങ്ങൾ ഒരുക്കികൊടുക്കാനും കമ്പനി തയ്യാറായില്ല.
അബ്ദുൽ സലാമിന്റെ പ്രയാസങ്ങൾ മനസ്സിലാക്കി തായിഫുലുള്ള ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകൻ ഷബീബ് വിഷയത്തിൽ ഇടപെടുകയും സ്പോൺസർ ജിദ്ദയിൽ ആയതിനാൽ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് സെക്രട്ടറി ഫൈസൽ തംമ്പാറയുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തു. തുടർന്ന് സോഷ്യൽ ഫോറം ഷറഫിയ ബ്ലോക്ക് പ്രസിഡന്റ് ഷിബു ഗൂഡല്ലൂരിന്റെ സഹായത്തോടെ അബ്ദുൽ സലാമിന്റെ സ്പോൺസറുമായി സംസാരിക്കുകയും അദ്ദേഹത്തിന്റെ ജോലി സംബന്ധമായ പ്രശ്നങ്ങൾ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ അബ്ദുൽ സലാമിന് എക്സിറ്റു നൽകാൻ സ്പോൺസർ തയ്യാറായി.
സോഷ്യൽ ഫോറം പ്രവർത്തകരുടെ സഹായത്താൽ യാത്രാ രേഖകൾ ശെരിയാക്കുകയും കഴിഞ്ഞ ദിവസം ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് എയർപോർട്ടിൽ വെച്ച് അദ്ദേഹത്തെ നാട്ടിലേക്ക് യത്രയാക്കുകയും ചെയ്തു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക