ഹജ്ജ് തീർഥാടകരെ സ്വീകരിക്കുവാൻ ജിദ്ദ വിമാനത്താവളത്തിൽ മൂന്ന് ലോഞ്ചുകൾ സജ്ജം
ഹജ്ജ് തീർഥാടകരെ സ്വീകരിക്കുവാൻ ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിൽ മൂന്ന് ലോഞ്ചുകൾ സജ്ജമായതായി എയർപോർട്ട് അധികൃതർ അറിയിച്ചു.
നേരത്തെ നിലവിലുള്ള ഹജ്ജ്, ഉംറ കോംപ്ലക്സ്, ഹാൾ നമ്പർ 1, നോർത്ത് ഹാൾ എന്നിവയാണ് ഹജ്ജ് തീർഥാകരെ സ്വീകരിക്കുന്നതിനായി സജ്ജീകരിച്ചിട്ടുള്ളത്. ഹാളുകൾക്ക് 1.3 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണ്ണമുണ്ട്. പ്രതിദിനം 1,27,800 യാത്രക്കാരെ ഉൾക്കൊള്ളുവാനും, യാത്ര നടപടിക്രമങ്ങൾ പൂർത്തീകരിക്കുവാനായി 562 പ്രത്യേക കൌണ്ടറുകൾ ഒരുക്കിയിട്ടുണ്ട്. 27 സെക്യൂരിറ്റി, ഗവൺമെന്റ്, പ്രവർത്തന ഏജൻസികൾ ഇവിടെ ജോലി ചെയ്യും.
ഹാളുകളിൽ തീർഥാടകർക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സംസം ജല വിൽപ്പന സെന്ററുകൾ, ബസുകൾക്കും ടാക്സികൾക്കുമുള്ള പ്രത്യേക സ്ഥലങ്ങൾ, ഹറമൈൻ അതിവേഗ ട്രെയിൻ സ്റ്റേഷൻ എന്നിവക്ക് പുറമെ റെസ്റ്റോറന്റുകൾക്കും വാണിജ്യ സേവനങ്ങൾക്കുമായി പ്രത്യേക സംവിധാനങ്ങളും, പാക്കിംഗ് കേന്ദ്രങ്ങളും ഇവിടെ ഒരുക്കിയതായി ജിദ്ദ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ട് അധികൃതർ അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക