ട്രാഫിക് നിയമലംഘനം എത്ര ദിവസത്തിനുള്ളില്‍ റജിസ്റ്റര്‍ ചെയ്യും? സൌദി ട്രാഫിക് വിഭാഗത്തിന്‍റെ മറുപടി
റിയാദ്: ഗതാഗത നിയമലംഘനങ്ങള്‍ രേഖപ്പെടുത്തുകയും പിഴ ചുമത്തുകയും ചെയ്യുന്നതിനുള്ള കാലയളവ് സൌദി ട്രാഫിക് വിഭാഗം വ്യക്തമാക്കി. നിയമലംഘനം കണ്ടെത്തി രണ്ടോ അഞ്ചോ ദിവസങ്ങള്‍ക്കുളില്‍ അത് റജിസ്റ്റര്‍ ചെയ്യുമെന്ന് ഇതുസംബന്ധമായ ചോദ്യത്തിന് ട്രാഫിക് വിഭാഗം മറുപടി നല്കി.
കുട്ടികളെ അവർക്കായി നിശ്ചയിച്ചിട്ടുള്ള സീറ്റുകളിൽ ഇരുത്തണമെന്നും അവരുടെ സുരക്ഷയ്ക്കായി മുൻ സീറ്റിൽ കൂട്ടാളിയുടെ കൂടെ ഇരുത്താന്‍ പാടില്ലെന്നും അധികൃതര്‍ നിര്‍ദേശിച്ചു. കുട്ടിക്ക് മറ്റൊരാളുടെ കൂട്ട് ആവശ്യമാണെങ്കില്‍, കുട്ടിയെ പിന്‍സീറ്റില്‍ നിശ്ചയിച്ച സ്ഥലത്ത് ഇരുത്തിയ ശേഷം കൂടെയുള്ളയാള്‍ക്ക് ഒപ്പം ഇരിക്കാമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് കൂട്ടിച്ചേർത്തു.
കൃത്യസമയത്ത് ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിൽ പരാജയപ്പെട്ടാല്‍, 60 ദിവസത്തിന് ശേഷം പിഴ ചുമത്തും. ഓരോ വർഷത്തിനും 100 റിയാൽ വീതമാണ് പിഴ ചുമത്തുക.