ആഭ്യന്തര ഹജ്ജ് തീർഥാടകർക്കുള്ള രജിസ്ട്രേഷൻ അടുത്ത ആഴ്ച ആരംഭിക്കും
ഈ വർഷം ഹജ്ജ് ചെയ്യാൻ ആഗ്രഹിക്കുന്ന ആഭ്യന്തര തീർഥാടകർക്കുള്ള രജിസ്ട്രേഷൻ അടുത്ത ആഴ്ച ആരംഭിക്കുമെന്ന് ആഭ്യന്തര ഹജ്ജ് ഉംറ കോ ഓർഡിനേഷൻ കമ്മറ്റി ചെയർമാൻ സാഇദ് അൽ ജുഹാനി അറിയിച്ചു. ബുക്ക് ചെയ്യേണ്ട രീതികളും പാക്കേജുകളും നിരക്കുകളും അടുത്ത ആഴ്ച അറിയാനാകും.
മിനയിൽ ആഭ്യന്തര തീർഥാടകരെ പാർപ്പിക്കുന്നതിനായി ഒരുക്കിയിട്ടുള്ള ദിയാഫ ഒന്ന്, ദിയാഫ രണ്ട് എന്നിവ ഉൾപ്പെടുത്തിയിട്ടുള്ള പാക്കേജുകളാണ് ആഭ്യന്തര തീർഥാടകർക്ക് അനുവദിക്കുക. ഹോട്ടൽ മുറികൾക്ക് സമാനമാണ് ദിയാഫ 1, ദിയാഫ 2 എന്നിവ.
ആഭ്യന്തര തീർഥാടകരുടെ ഭക്ഷണകാര്യങ്ങൾ കഴിഞ്ഞ വർഷങ്ങളിൽ നടപ്പിലാക്കിയിരുന്ന സംവിധാനത്തിലൂടെ തന്നെ നടപ്പിലാക്കുമെന്നും, തെരഞ്ഞെടുക്കുന്ന പാക്കേജുകൾ ഭക്ഷണങ്ങളുൾപ്പെടെയായിരിക്കുമെന്നും സാഇദ് അൽ ജുഹാനി അറിയിച്ചു.
സൌദിയിൽ ഇഖാമയുള്ള വിദേശികൾക്കും, സ്വദേശികൾക്കും മാത്രമേ ഹജ്ജ് ചെയ്യാൻ അനുമതി ലഭിക്കുകയുള്ളൂ. ഈ വർഷം ഒന്നര ലക്ഷം ആഭ്യന്തര തീർഥാടകരാണ് ഹജ്ജ് നിർവഹിക്കുക.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക