ഖുര്‍ആന്‍ കയ്യെഴുത്തില്‍ സൌദി അന്താരാഷ്ട്ര മത്സരം സംഘടിപ്പിക്കുന്നു. കാലിഗ്രാഫി വിദഗ്ദര്‍ക്ക് അവസരം

മക്ക: വിശുദ്ധ ഖുറാന്‍ കയ്യെഴുത്തില്‍ അന്താരാഷ്ട്ര മത്സരം സംഘടിപ്പിക്കാന്‍ സൌദി ഭരണാധികാരി സല്‍മാന്‍ രാജാവ് അനുമതി നല്കി. മദീനയില്‍ ഖുറാന്‍ അച്ചടിക്കുന്ന കിംഗ് ഫഹദ് പ്രിന്‍റിംഗ് കോംപ്ലക്സിന്‍റെ മേല്‍നോട്ടത്തില്‍ അടുത്ത ശഅബാന്‍ മാസത്തില്‍ മത്സരം നടക്കും. വിദഗ്ദരായ കാലിഗ്രാഫര്‍മാര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ഉണ്ടാകുമെന്ന് സൌദി ഇസ്ളാമിക കാര്യ മന്ത്രി അബ്ദുല്ലതീഫ് ആല് ശൈഖ് പറഞ്ഞു.

 

മത്സര സംബന്ധമായ കൂടുതല്‍ വിശദാംശങ്ങളും റെജിസ്ട്രേഷനുള്ള നടപടിക്രമങ്ങളും ഉടന്‍ പ്രഖ്യാപിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചോദ്യാവലി പൂരിപ്പിച്ച് മന്ത്രാലയത്തിന്റെ ഇമെയില്‍ വിലാസത്തിലേക്ക് അയക്കണം.

ഇമെയില്‍ : ketabat-almushaf@qurancomplex.gov.sa

Share