മാംസങ്ങളിൽ പ്രത്യേക ലായനി കുത്തിവെക്കുന്നുണ്ടോ ? ഫുഡ് ആൻ്റ് ഡ്രഗ് അതോറിറ്റി വിശദീകരിക്കുന്നു – വീഡിയോ
റിയാദ്: വിൽപ്പനക്കുള്ള മാംസങ്ങളിലേക്ക് ഏതെങ്കിലും ലായനികളോ പദാർത്ഥങ്ങളോ കുത്തിവെക്കുന്ന രീതി സൗദിയിൽ നിലവിലില്ലെന്ന് ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി വ്യക്തമാക്കി. ഇത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ സംബന്ധിച്ച് വ്യക്തതവരുത്തികൊണ്ടാണ് ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്.
മാംസങ്ങളിലേക്ക് കുത്തിവെക്കുന്ന ലായനിയോ, പദാർത്ഥങ്ങളോ മലിനമായാൽ മാംസവും മലിനമാകും. ഭക്ഷിക്കുന്നതിനുള്ള മാംസം തയ്യാറാക്കുന്നതിനും കൊണ്ടുപോകുന്നതിനും കൈകാര്യം ചെയ്യുന്നതിനും സംഭരിക്കുന്നതിനും പ്രത്യേകമായ മാർഗ്ഗനിർദ്ദേശം രാജ്യത്ത് നിലവിലുണ്ട്. ശുചിത്വ പരിശീലന മാർഗ്ഗ നിർദേശമനുസരിച്ച് മൃഗങ്ങളുടെ ചർമ്മത്തിനും മാംസത്തിനും ഇടയിൽ വായു വീശാൻ മാത്രമേ അനുവാദമുള്ളൂവെന്നും ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി വിശദീകരിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ കാണാം