ജിദ്ദയിലെ ചേരികൾ നീക്കം ചെയ്യൽ: നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു

ജിദ്ദ: ജിദ്ദ നഗരസഭക്ക് കീഴിലെ ചേരികൾ നീക്കം ചെയ്യുന്നതിൻ്റെ ഭാഗമായി കെട്ടിടങ്ങളും സ്വത്തുക്കളും  നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചു. നഷ്ടപരിഹാരത്തിന് അഹർതപ്പെട്ടയാളുകൾ അതിനായി അപേക്ഷ സമർപ്പിക്കണമെന്നും ബാങ്ക് അക്കൌണ്ട് വിവരങ്ങൾ നൽകണമെന്നും സ്റ്റേറ്റ് പ്രോപ്പർട്ടീസ് ജനറൽ അതോറിറ്റി ട്വിറ്റർ അക്കൌണ്ടിലൂടെ അറിയിച്ചു. നഷ്ടപരിഹാരത്തിനായുള്ള അഭ്യർത്ഥനകൾ അതോറിറ്റിയുടെ ഇലക്ട്രോണിക് പോർട്ടലിലൂടെ സ്വീകരിക്കുന്നുവെന്നും അധികൃതർ വ്യക്തമാക്കി.

ഇത് സംബന്ധിച്ച് ഒരു ഗുണഭോക്താവിന്റെ ചോദ്യത്തിന് മറുപടിയായാണ് സ്റ്റേറ്റ് പ്രോപ്പർട്ടീസ് ജനറൽ അതോറിറ്റി  ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനോടകം തന്നെ സ്വത്തുക്കൾ നഷ്ടപ്പെട്ട നിരവധിയാളുകളുമായി ചർച്ച നടത്തിയതായും അതോറിറ്റി അറിയിച്ചു.

ജിദ്ദ മുനിസിപ്പാലിറ്റി ഈയിടെ ഗവർണറേറ്റിലെ നിരവധി ചേരികൾ നീക്കം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. നവംബർ 17നകം ടാർഗെറ്റുചെയ്‌ത പ്രദേശങ്ങളുടെ നീക്കം ചെയ്യൽ പ്രവർത്തനങ്ങൾ പൂർത്തിയാകും വിധമാണ് നടപടികൾ പുരോഗമിക്കുന്നത്. കെട്ടിടങ്ങളും ചേരികളും നീക്കം ചെയ്യുന്നതിനുള്ള നഷ്ടപരിഹാരത്തിനായുള്ള അഭ്യർത്ഥനകൾ അതോറിറ്റിയുടെ ഇലക്ട്രോണിക് പോർട്ടലിലൂടെ സ്വീകരിക്കുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!