വാഹനം ഒട്ടകത്തിലിടിച്ച് മലയാളി യുവാവ് മരിച്ചു

സൗദിയിലെ ഹായിലിൽ മലയാളി യുവാവ് വാഹനപകടത്തെ തുടർന്ന് മരിച്ചു. തിരുവനന്തപുരം ചെറിയതുറ സ്വദേശി വിനോജ് ഗിൽബെർട്ട് ജോണ് ആണ് മരിച്ചത്. 42 വയസ്സായിരുന്നു. ഇദ്ദേഹം ഓടിച്ചിരുന്ന വാഹനം ഒട്ടകത്തിലിടിച്ചാണ് അപകടമുണ്ടായത്. ഹായിലിലെ റൌദ റോഡിൽ വെച്ച് രാത്രിയിലാണ് വാഹനം ഒട്ടകത്തിലിടിച്ചത്. ഹായിലിലെ ഒരു ഖുബ്ബൂസ് കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഫെബി വിനോജ് ആണ് ഭാര്യ. ഏഴ് വയസ്സുള്ള സോജ് മേരി വിനോജ് എന്ന മകളുണ്ട്.

നടപിടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്കയക്കും. ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ്, കേരള സ്റ്റേറ്റ് വെൽഫെയർ കോർഡിനേറ്റർ അസീസ് പയ്യന്നൂരിന്റെ നേതൃത്വത്തിൽ സോഷ്യൽ ഫോറം ഹായിൽ ബ്ലോക്ക് പ്രസിഡന്റ് അബ്ദുൽ റൗഫ് ഇരിട്ടി, ഹായിലിലെ സാമൂഹ്യ പ്രവർത്തകനായ ചാൻസ് റഹ്മാൻ എന്നിവരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പുരോഗമിച്ച് വരികയാണ്.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!