“കൃഷ്ണദാസ് വെള്ളം കുടിക്കാന്‍ തന്നു. ആ വെള്ളം കുടിച്ചപ്പോള്‍ പറ്റിയ അബദ്ധമാണ്. ക്ഷമിക്കണം”. യു.എ.ഇ ശൈഖ് ആണ് ഇന്ത്യയുടെ ഹജ്ജ് ക്വാട്ട വര്‍ദ്ധിപ്പിച്ചത് എന്ന വിവാദ പരാമര്‍ശത്തില്‍ എ.പി അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം.

ജിദ്ദ:  പ്രധാനമന്ത്രി നരേന്ദ്രമോഡി യു.എ.ഇ ശൈഖിനെ വിളിച്ചാണ് ഇന്ത്യയുടെ ഹജ്ജ് ക്വാട്ട വര്‍ദ്ധിപ്പിച്ചത് എന്ന് അബദ്ധത്തില്‍ പറഞ്ഞു പോയതാണെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ.പി അബ്ദുള്ളക്കുട്ടി ജിദ്ദയില്‍ പറഞ്ഞു. “എരിവും പുളിയുമെല്ലാം കൂട്ടുന്ന നാവല്ലേ. അബദ്ധം പറ്റിപ്പോയി. ക്ഷമിക്കണം. കൃഷ്ണദാസ് തന്ന വെള്ളം കുടിച്ചപ്പോള്‍ പറ്റിയ അബദ്ധമാണ് “. അബ്ദുള്ളക്കുട്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

 

അബ്ദുള്ളക്കുട്ടി പറഞ്ഞതിന്‍റെ പൂര്‍ണരൂപം ഇങ്ങിനെ:

“കോഴിക്കോട് വെച്ചാണ് ഇതുസംബന്ധമായ പ്രസംഗം നടന്നത്. ആ പ്രസംഗം മുഴുവനും കേട്ടിരുന്നുവെങ്കില്‍ എന്നെ ഇങ്ങിനെ ട്രോളുമായിരുന്നില്ല. എഡിറ്റ് ചെയ്ത് ആ ഭാഗം മാത്രം കൊടുത്തപ്പോള്‍ വലിയൊരു അബദ്ധമായിപ്പോയി. എരിവും പുളിയുമെല്ലാം കൂട്ടുന്ന നാവല്ലേ. ഒരു അബദ്ധം പറ്റിപ്പോയി. ക്ഷമിക്കണം കേട്ടാ. ആ പ്രസംഗത്തില്‍ പല ഭാഗത്തും സൌദി ശൈഖിനെ കുറിച്ച് പുട്ടിന് തേങ്ങയിടുന്നത് പോലെ പറയുന്നുണ്ട്. പക്ഷേ ഒരു തവണ തെറ്റിപ്പോയി. കൃഷ്ണദാസ് വെള്ളം കുടിക്കാന്‍ തന്നു. ആ വെള്ളം കുടിച്ചപ്പോള്‍ പറ്റിയ അബദ്ധമാണ്.”

Share
error: Content is protected !!