ജിദ്ദയില്‍ ഇന്ന് നടക്കാനിരുന്ന ഇന്ത്യന്‍ പരിപാടി മാറ്റിവെച്ചു

ജിദ്ദ: യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹിയാന്‍റെ മരണത്തെ തുടര്‍ന്നു ജിദ്ദ സീസണ്‍ ഫെസ്റ്റിവലിന്‍റെ ഭാഗമായി ഇന്ന് (മെയ് 13, വെള്ളി) നടക്കാനിരുന്ന ഇന്ത്യന്‍ പരിപാടി മാറ്റിവെച്ചു. ദുഖാചരണത്തിന്‍റെ ഭാഗമായി ആഘോഷ പരിപാടികള്‍ മാറ്റി വെയ്ക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. പരിപാടി നടക്കുന്ന അമീര്‍ മാജിദ് പാര്‍ക്കിലേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടാകും. എന്നാല്‍ ഇന്ത്യന്‍ ഈവന്‍റിന്‍റെ ഭാഗമായ കലാ പരിപാടികള്‍ ഉണ്ടാകില്ല

Share