ഒമാനൊഴികെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ചെറിയ പെരുന്നാൾ തിങ്കളാഴ്ച
ഒമാനൊഴികെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും ചെറിയ പെരുന്നാൾ തിങ്കളാഴ്ചയായിരിക്കും. ശനിയാഴ്ച ഗൾഫിൽ എവിടെയും ശവ്വാൽ മാസപ്പിറവി കാണാത്ത സാഹചര്യത്തിലാണ് ചെറിയ പെരുന്നാൾ തിങ്കളാഴ്ചയായി സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, യു.എ.ഇ, ബഹ്റൈൻ എന്നീ രാജ്യങ്ങൾ പ്രഖ്യാപിച്ചത്. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ റമദാൻ വ്രതം ആരംഭിച്ചതും ഒരുമിച്ചായിരുന്നു.
ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇത്തവണ റമദാനിൽ 30 ദിവസം ലഭിക്കും. എന്നാൽ എല്ലാ ഗൾഫ് രാജ്യങ്ങളിലും ഞായറാഴ്ച റമദാൻ 30 ആകുമ്പോൾ, ഒമാനിൽ 29 മാത്രമേ ആകുകയുള്ളൂ. അതിനാൽ ഒമാനിൽ ഞായറാഴ്ചയാണ് മാസപ്പിറവി നീരീക്ഷിക്കുക. ഞായറാഴ്ച മാസപ്പിറവി ദൃശ്യമായാൽ മറ്റ് ഗൾഫ് രാജ്യങ്ങളോടൊപ്പം ഒമാനും തിങ്കളാഴ്ച പെരുന്നാൾ ആഘോഷിക്കും. അല്ലാത്ത സാഹചര്യത്തിൽ ചൊവ്വാഴ്ചയായിരിക്കും ഒമാനിൽ പെരുന്നാൾ.
വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/IVNr7uCNZq9KwJlm1nff5T