സൗദിയിൽ ചെറിയ പെരുന്നാൾ തിങ്കളാഴ്ച. ഇന്ന് ശവ്വാൽ മാസപ്പിറവി ദൃശ്യമായില്ല

റിയാദ്: റമദാൻ 29ന് ശനിയാഴ്ച,  സൗദി അറേബ്യയിലെവിടെയും ശവ്വാല്‍ മാസപ്പിറവി ദൃശ്യമായില്ലെന്ന് വിവിധ മാസപ്പിറവി നിരീക്ഷണസമിതികള്‍ അറിയിച്ചു. അതിനാൽ ഞായറാഴ്ച റമദാൻ 30 പൂർത്തിയാക്കി മെയ് 2ന് തിങ്കളാഴചയായിരിക്കും ചെറിയ പെരുന്നാൾ ആഘോഷം. സുപ്രീം കോടതിയുടെ ക്രസന്റ് മോണിറ്ററിംഗ് ഡിപ്പാർട്ട്‌മെന്റ് തീരുമാനിച്ചതായി റോയൽ കോടതി പ്രസ്താവനയിലൂടെ അറിയിച്ചതാണ് ഇക്കാര്യം.

മാസപ്പിറവി നിരീക്ഷിക്കാൻ അനുയോജ്യമായ അന്തരീക്ഷമായിരുന്നുവെങ്കിലും, സൂര്യാസ്തമനത്തിന് മുമ്പ് തന്നെ ചന്ദ്രൻ അസ്തമിക്കുന്നതിനാൽ ഇന്ന് മാസപ്പിറവി കാണാൻ സാധ്യതയില്ലെന്ന് ഗോളശാസ്ത്ര വിഭാഗം നേരത്തെ അറിയിച്ചിരുന്നു. എങ്കിലും സൌദിയിലെ സുദൈറിലും തുമൈറിലുമുൾപ്പെടെ മാസപ്പിറവി നിരീക്ഷിച്ചിരുന്നു.

 

വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/DXQKEOO2hmYK5l78SOMrkd

Share