നാട്ടിലേക്ക് പോകാനിരിക്കെ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

സൌദിയിലെ ജിദ്ദയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. പത്തനംതിട്ട മെഴുവേലി സ്വദേശി ഗീവര്‍ഗീസ് ഡാനിയേലാണ് മരിച്ചത്. 68 വയസ്സായിരുന്നു. ജിദ്ദയിൽ മഹ്ജിറിലെ താമസസ്ഥലത്തുവെച്ചാണ് ഹൃദയാഘാതമുണ്ടായത്. 38 വര്‍ഷമായി സൗദി കേബിളില്‍ ജോലി ചെയ്തുവരികയായിരുന്നു. ഫൈനൽ എക്സിറ്റിൽ നാട്ടിൽ  പോകുവാനുള്ള ഒരുക്കങ്ങൾക്കിടെയാണ് മരണം.

 

മറ്റുവാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/DXQKEOO2hmYK5l78SOMrkd

Share
error: Content is protected !!