വിസിറ്റ് വിസ പുതുക്കാന്‍ സാധിക്കാത്തതിന് സൌദി ജവാസാത്തിന്‍റെ പരിഹാര നിര്‍ദേശം

റിയാദ്: സൌദിയില്‍ മള്‍ട്ടിപ്പിള്‍ വിസിറ്റ് വിസ അബ്ശിര്‍ വഴി പുതുക്കാന്‍ സാധിക്കാത്തതിന് സൌദി ജവാസാത്തിന്റെ പരിഹാര നിര്‍ദേശം. ഇതുസംബന്ധമായ ജനങ്ങളുടെ ചോദ്യത്തിന് അബ്ശിര്‍ പ്ലാറ്റ്ഫോമിലെ ‘തവാസുല്‍’ വഴി അപേക്ഷിക്കണം എന്നു തന്നെയാണ് ജവാസാത് നിര്‍ദേശിച്ചിരിക്കുന്നത്.

 

എന്നാല്‍ തവാസുല്‍ വഴി അപേക്ഷിച്ച പലര്‍ക്കും വിസ കാലാവധി പുതുക്കി കിട്ടിയെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ അപേക്ഷിച്ച ഭൂരിപക്ഷം പേരുടെയും അപേക്ഷ തളിയതായാണ് റിപോര്‍ട്ട്. ജവാസാത്തില്‍ നേരിട്ടു പോയിട്ടും ഇതിന് പരിഹാരമായില്ലെന്ന് അനുഭവസ്ഥര്‍ പറയുന്നു. മക്ക പ്രവിശ്യായല്ലാത്ത ഭാഗങ്ങളില്‍ ജവാസാത്തില്‍ നേരിട്ടു പോയപ്പോള്‍ വിസ പുതുക്കി ലഭിച്ച റിപ്പോര്‍ട്ടുകളും ഉണ്ട്.

 

തവാസുല്‍ വഴി അപേക്ഷിക്കാന്‍ ജവാസാത് വീണ്ടും ആവശ്യപ്പെട്ട പശ്ചാത്തലത്തില്‍ ഈ മാര്‍ഗം തന്നെ സ്വീകരിക്കണമെന്നാണ് പൊതുപ്രവര്‍ത്തകരുടെ നിര്‍ദേശം.

Share
error: Content is protected !!