അഖ്സാ പള്ളിയില്‍ ഇരച്ച് കയറി വിശ്വാസികള്‍ക്ക് നേരെ വെടിയുതിര്‍ത്ത് ഇസ്രായേല്‍ സേന. ഇന്ന് രാവിലെ നടന്ന ആക്രമണങ്ങളുടെ വീഡിയോ

പലസ്തീനിലെ മസ്ജിദുല്‍ അഖ്സയില്‍ പ്രാര്‍ഥിക്കാന്‍ എത്തിയ വിശ്വാസികള്‍ക്ക് നേരെ ഇസ്രായേല്‍ അധിനിവേശ സേന നടത്തിയ വെടിവെപ്പിലും ആക്രമണത്തിലും നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് (വെള്ളി) രാവിലെ സുബ് ഹി നിസ്കാരത്തിനായി വിശ്വാസികള്‍ അഖ്സാ പള്ളിയില്‍ എത്തിയപ്പോഴായിരുന്നു ഇസ്രായേല്‍ സൈനും പള്ളിയില്‍ ഇരച്ചുകയറി വെടിയുതിര്‍ത്തത്. പ്രാര്‍ഥനയ്ക്ക് എത്തിയ നിരവധി വിശ്വാസികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

 

അൽ-അഖ്‌സ പള്ളിയില്‍ ഇരച്ചു കയറിയ ഇസ്രായേലി സൈന്യം വിശ്വാസികള്‍ക്ക് നേരെ സ്റ്റൺ ഗ്രനേഡുകളും കണ്ണീർ വാതകവും റബ്ബർ ബുള്ളറ്റുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഡസൻ കണക്കിന് ആളുകൾക്ക് പരിക്കേറ്റതായാണ് റിപോര്‍ട്ട്.

 

പള്ളിയില്‍ നിന്നു വിശ്വാസികളെ മര്‍ദ്ദിച്ച് പുറത്താക്കുകയും അഖ്സാ പള്ളിയുടെ ബാബു ഹത്ത ഒഴികെയുള്ള എല്ലാ ഗേറ്റുകളും അടയ്ക്കുകയും ചെയ്തു. നിരവധി വിശ്വാസികള്‍ ഇപ്പൊഴും പള്ളിക്കകത്ത് കുടുങ്ങിക്കിടക്കുന്നതായാണ് റിപോര്‍ട്ട്.

 

വിശ്വാസികള്‍ ചിത്രീകരിച്ച ആക്രമണത്തിന്റെ വീഡിയോ ക്ലിപ്പുകള്‍

 

 

 

 

 

 

 

Share
error: Content is protected !!