ഇഫ്താർ സ്നാക്സ്: “കിളിക്കൂട്” എളുപ്പത്തിൽ തയ്യാറാക്കാം
വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു ഇഫ്താർ സ്നാക്സാണ് കിളിക്കൂട്. പലരീതയിലും രൂപത്തിലും കിളിക്കൂട് തയ്യാറാക്കാവുന്നതാണ്. അതിൽ പെട്ട ഒരിനം കിളിക്കൂട് തയ്യാറാക്കുന്ന രീതി വിശദീകരിക്കുകയാണ് മുബഷിറ കോട്ടപ്പുറം
ചേരുവകൾ
വേവിച്ച ചിക്കൻ – 1 കപ്പ്
ഉരുളക്കിഴങ്ങ് (വേവിച്ചത്) – 1 കപ്പ്
സവാള (നന്നായി അരിഞ്ഞത്) – 1 ഇടത്തരം
പച്ചമുളക് (അരിഞ്ഞത്) – 2 എണ്ണം
മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – അര ടീസ്പൂൺ
കുരുമുളക് പൊടി – 1 ടീസ്പൂൺ
നാരങ്ങ നീര് – അര ടീസ്പൂൺ
ഗരം മസാല – ഒരു നുള്ള്
ഉപ്പ് – ആവിശ്യത്തിന്
സേമിയ (വെർമിസെല്ലി)
കറിവേപ്പില (ചെറുതായി അരിഞ്ഞത്) – 2 ടീസ്പൂൺ
മല്ലിയില (അരിഞ്ഞത്) – 1 ടീസ്പൂൺ
മുട്ട – 1
തയ്യാറാക്കുന്ന വിധം
കുരുമുളക് പൊടി,മഞ്ഞൾപൊടി, ഉപ്പ് എന്നിവ ഉപയോഗിച്ച് ചിക്കൻ വേവിക്കുക. വേവിച്ച ചിക്കൻ പൊടിച്ച് മാറ്റി വയ്ക്കുക. ഉരുളക്കിഴങ്ങ് വേവിച്ചതിന് ശേഷം നന്നായി ഉടച്ചെടുക്കുക. ശേഷം ഒരു പാനിൽ എണ്ണ ചൂടാക്കി ഉള്ളി ചേർത്ത് നന്നായി വഴറ്റുക. പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മഞ്ഞൾപൊടി, കറിവേപ്പില, ഗരം മസാല, മല്ലിയില എന്നിവ ചേർത്ത് നന്നായി വഴറ്റുക.
ഇതിലേക്ക് മാറ്റിവെച്ച ചിക്കൻ ചേർത്ത് നന്നായി കൂട്ടി യോജിപ്പിക്കുക. ശേഷം ചെറിയ ഉരുളകളാക്കുക. കുരുമുളകുപൊടി, ചെറുനാരങ്ങാനീര്, ഉപ്പ് എന്നിവ ചേർത്ത് ഉരുളക്കിഴങ്ങ് മിക്‌സ് ചെയ്യുക. അതിനുശേഷം ഓരോ ചിക്കൻ ഉരുളകളും ഉരുളകിഴങ്ങിന്റെ ഉള്ളിലായ് പൊതിയുക.ഒരു പാത്രത്തിൽ മുട്ട പൊട്ടിച്ച് മുകളിൽ തയ്യാറാക്കിയ ബോൾസ് ഓരോന്നും ഇതിലേക്ക് മുക്കി വെർമിസെല്ലിയിൽ ഉരുട്ടുക.ഒരു പാനിൽ എണ്ണ ചൂടാക്കി ഇരുവശവും ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ വറുത്തെടുക്കുക.
തയ്യാറാക്കിയത് മുബഷിറ കോട്ടപ്പുറം
റമദാൻ റെസിപ്പികൾ വാട്സ് ആപ്പ് വഴി ന്യൂസ് ഡെസ്കിലേക്കയക്കാം (0091 96057 96832)
വാർത്തകൾക്കും അറിയിപ്പുകൾക്കും വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ