പ്രണയം, പക; സിനിമയെ വെല്ലുന്ന ആസൂത്രണം

തിരുവനന്തപുരം: അപായപ്പെടുത്താൻ ലക്ഷ്യമിട്ടത് താൻ മുൻപ് പ്രണയിച്ച പെൺകുട്ടിയുടെ ഇപ്പോഴത്തെ കാമുകനെ. അതിനായി ഉപയോഗിച്ചത് തന്റെ നിലവിലെ കാമുകിയുടെ ഫോണും സമൂഹമാധ്യമ അക്കൗണ്ടും.

കൊലപ്പെടുത്താൻ ഉദ്ദേശിച്ച കൗമാരക്കാരനെ സംഭവസ്ഥലത്തെത്തിക്കാൻ കരുവാക്കിയത് ഇതിലൊന്നും ഉൾപ്പെടാത്ത ഒരു പതിനേഴുകാരനെ. കൂടെക്കൂട്ടിയത് കാപ്പ ലിസ്റ്റിൽ ഉൾപ്പെട്ട ക്രിമിനലിനെയും….. സിനിമാക്കഥകളെ വെല്ലുന്ന ആസൂത്രണത്തോടെയാണ് ഒരു പതിനേഴുകാരന്റെ നേതൃത്വത്തിൽ ശ്രീകാര്യം പാങ്ങപ്പാറയിൽ അരുംകൊല നടത്തിയതെന്ന് പൊലീസ് പറയുന്നു. പ്രതി മുൻപ് സ്നേഹിച്ചിരുന്ന പെൺകുട്ടിയുടെ ഇപ്പോഴത്തെ കാമുകന്റെ സുഹൃത്ത് എന്നതിലപ്പുറം അക്രമികളുമായി ഒരു ബന്ധവും കൊല്ലപ്പെട്ട അഭിരാമിന് ഉണ്ടായിരുന്നില്ല. 

Share