സൌദിയിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ കൂടുതൽ പേർ ഭിക്ഷാടനത്തിനിടെ അറസ്റ്റിലായി (വീഡിയോ)

സൌദി അറേബ്യയിൽ ഭിക്ഷാടനത്തിനെതിരെ വ്യാപകമായ പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ നിരവധി പേർ പൊതു സുരക്ഷാ വിഭാഗത്തിൻ്റെ പിടിയിലായി. യാകരോട് ഒരുവിധത്തിലും സഹതാപം കാണിക്കരുതെന്നും എല്ലാതരം ഭിക്ഷാടനവും റിപ്പോർട്ട് ചെയ്യണമെന്നും, കുട്ടികളെയും സ്ത്രീകളെയും വൃദ്ധരെയും ചൂഷണം ചെയ്യുന്നത് മനുഷ്യക്കടത്ത് കുറ്റകൃത്യമാണെന്ന് മുന്നറിയിപ്പ് നൽകണമെന്നും പൊതു സുരക്ഷാ ഉദ്യോഗസ്ഥരോട് ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു.

,കഴിഞ്ഞ ദിവസം മക്കയിൽ അറസ്റ്റിലായ ഏഷ്യൻ വംശയായ സ്ത്രീയിൽ നിന്നും, 1,17,000 റിയാലും വിദേശ കറൻസികളും, സ്വർണാഭരണങ്ങളും കണ്ടെത്തിയത് വാർത്തകളിൽ ശ്രദ്ദേയമായിരുന്നു. അതിന് പിറകെ മറ്റ് നിരവധി പേരെയും അറസ്റ്റ് ചെയ്തു.

ഭിക്ഷാടനം നടത്തി വന്നിരുന്ന ഒരു ഒരു പെൺകുട്ടിയെയും കഴിഞ്ഞ ദിവസം പിടികൂടി. താൻ സൌദിയാണെന്ന് അവകാശപ്പെട്ട് കൊണ്ടായിരുന്നു പെൺകുട്ടി ഭിക്ഷാടനം നടത്തിയിരുന്നത്. എന്നാൽ അവളെ നിരീക്ഷിച്ചുകൊണ്ട് പിന്തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് കണ്ടെത്താൻ കഴിഞ്ഞത്, ആ കുട്ടിയുടെ മാതാപിതാക്കൾ അവളെ ഭിക്ഷാടനത്തിന് ഉപയോഗിച്ചിരുന്നതായിട്ടാണ്. ഇവർ അറബ് പൌരന്മാരാണെന്നും, താമസ വ്യവസ്ഥകളുടെ ലംഘനം നടത്തിയതായും സുരക്ഷാ വിഭാഗം വ്യക്തമാക്കി.

വ്യാജ മെഡിക്കൽ റിപ്പോർട്ടുണ്ടാക്കി അത് ജനങ്ങളെ കാണിച്ച് ഭിക്ഷാടനം നടത്തിയിരുന്ന ഒരാളെയും ഇന്നലെ അറസ്റ്റ് ചെയ്തു. ചികിത്സാ ചിലവിലേക്ക് സഹായിക്കണമെന്നാവശ്യപ്പെട്ട് ജനങ്ങളുടെ സഹതാപം നേടിയെടുത്തായിരുന്നു ഇയാൾ യാചന നടത്തിയിരുന്നത്. ഇയാൾ താമസ വ്യവസ്ഥകളും തൊഴിൽ വ്യവസ്ഥകളും ലംഘിച്ചതായും അധികൃതർ വിശദീകരിച്ചു.

കൂടാതെ പൊതു സ്ഥലത്ത് ഭിക്ഷാടനം നടത്തിയ അറബ് പൌരനേയും, പള്ളിക്ക് മുന്നിൽ ഭിക്ഷാടനം നടത്തിയതിന് ഏഷ്യൻ സ്വദേശിയെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ കടക്ക് മുന്നിൽ യാചകവൃത്തിയിലേർപ്പെട്ടതിന് ഒരു ആഫ്രിക്കൻ പൌരനും കഴിഞ്ഞ ദിവസം അറസ്റ്റിലായി. ഇയാൾ 2016 ൽ ഉംറ വിസയിലെത്തിയതാണെന്നും അധികൃതർ വ്യക്തമാക്കി.

ഭിക്ഷാടനത്തിനെതിരെ രാജ്യത്ത് നടന്ന് വരുന്ന കാമ്പയിൻ്റെ ഭാഗമായി രാജ്യത്തുടനീളം പരിശോധന കർശനമാക്കിയിട്ടുണ്ട്. ഭിക്ഷാടനം നടത്തുന്നവരോട് സഹകരിക്കരുതെന്നും, അവർക്ക് യാതൊരുവിധ സഹായവും ചെയ്ത് കൊടുക്കരുതെന്നും അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.

കൂടുതൽ വാർത്തകൾക്ക് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ

 

യാചകരെ പിടികൂടുന്നതിൻ്റെ വീഡിയോകളും സുരക്ഷാ വിഭാഗം പുറത്ത് വിട്ടു.

 

 

Share
error: Content is protected !!