ബസിൽ വെച്ച് സ്വകാര്യ ഭാഗങ്ങൾ കൊണ്ട് ദേഹത്ത് സ്പര്‍ശിച്ചയാളെ യുവതി ഓടിച്ചിട്ട് പിടിച്ചു. “മറ്റൊരുത്തീ” എന്ന് നവ്യ നായർ

കെഎസ്ആർടിസി ബസിൽ കണ്ണൂരിൽനിന്ന് കാഞ്ഞങ്ങാട്ടേയ്ക്കുള്ള യാത്രയ്ക്കിടെ അപമര്യാദയായി പെരുമാറിയ ആളെ പെൺകുട്ടി ഓടിച്ചിട്ട് പിടികൂടി. കരിവെള്ളൂര്‍ കുതിരുമ്മലെ പി. തമ്പാന്‍ പണിക്കരുടെയും ടി. പ്രീതയുടെയും മകള്‍ പി.ടി. ആരതിയാണ് തന്നെ ഉപദ്രവിച്ചയാളെ കാഞ്ഞങ്ങാട് ടൗണിൽവെച്ച് സിനിമാസ്റ്റൈലിൽ പിടികൂടിയത്. പ്രതി മാണിയാട്ട് സ്വദേശി രാജീവനെ (52) പോലീസ് അറസ്റ്റ് ചെയ്തു.

സ്വകാര്യ ബസുകൾക്ക് പണിമുടക്കായിരുന്നതിനാൽ കെഎസ്ആർടിസി ബസിൽ പിഎസ്‌സി കോച്ചിങ് സെന്ററിലേക്ക് പോവുകയായിരുന്നു ആരതി. നീലേശ്വരത്തെത്തിയപ്പോള്‍ ലുങ്കിയും ഷര്‍ട്ടും ധരിച്ച ഒരാള്‍ ശല്യം ചെയ്യാന്‍ തുടങ്ങി. പലതവണ മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും അയാള്‍ അനുസരിച്ചില്ല. ബസിലുള്ള സഹയാത്രികർ ആരും പ്രതികരിച്ചുമില്ല. ഉപദ്രവം തുടര്‍ന്നതോടെ പിങ്ക്‌പോലീസിനെ വിളിക്കാൻ ബാഗില്‍നിന്ന് ഫോണെടുത്തു. ഇതിനിടെ പ്രതി രക്ഷപ്പെട്ടാല്‍ പരാതി നല്‍കുമ്പോള്‍ ഒപ്പം ചേര്‍ക്കാന്‍ അയാളുടെ ഫോട്ടോയുമെടുത്തിരുന്നു.

ബസ് കാഞ്ഞങ്ങാട്ടെത്തിയതോടെ പ്രതി ഇറങ്ങിയോടി. പിന്നാലെ ആരതിയും ഇറങ്ങി. ടൗണിലൂടെ നൂറുമീറ്ററോളം പിറകെ ഓടി. ഒടുവില്‍ പ്രതി ലോട്ടറി സ്റ്റാളില്‍ കയറി ലോട്ടറിയെടുക്കാനെന്ന ഭാവത്തില്‍ നിന്നു. ആരതി പിറകെയെത്തി സമീപ കടക്കാരോട് വിവരം പറഞ്ഞു. എല്ലാവരും ചേര്‍ന്ന് അയാളെ തടഞ്ഞുവെച്ചു. പിങ്ക് പോലീസിനെ വിവരമറിയിച്ചു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാം

ഉടൻ തന്നെ കാഞ്ഞങ്ങാട് പൊലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിവരം സാമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചതോടെ, ‘ഒരുത്തീ’യിലെ നായിക നവ്യആ നായർ അടക്കമുള്ളവർ ആരതിയുടെ ധൈര്യത്തെയും ചെറുത്തുനിൽപിനെയും പുകഴ്ത്തി രംഗത്തെത്തി. ‘ആരതി മറ്റൊരുത്തീ … ഒരുത്തീ എന്ന അടിക്കുറി​പ്പോടെയാണ് വിവരം നവ്യാനായർ പങ്കുവെച്ചത്.

കാഞ്ഞങ്ങാട് നെഹ്‌റു കോളജില്‍നിന്ന് കഴിഞ്ഞവര്‍ഷം ബിരുദപഠനം പൂര്‍ത്തിയാക്കിയ ആരതി, കോളജിലെ എന്‍.സി.സി സീനിയര്‍ അണ്ടര്‍ ഓഫിസറായിരുന്നു. ഇതിനു മുന്‍പും ബസില്‍വെച്ച് ഇത്തരമൊരു അനുഭവമുണ്ടായപ്പോൾ പൊലീസിൽ പരാതിപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു.

ബസില്‍ നേരിട്ടത് കടുത്ത അപമാനമെന്ന് പെൺകുട്ടി പറഞ്ഞു. ‘സ്വകാര്യഭാഗങ്ങള്‍ കൊണ്ട് ദേഹത്ത് സ്പര്‍ശിച്ചു. അയാൾ ബസിൽ നിന്ന് ഇറങ്ങി ഓടിയപ്പോൾ ഞാൻ അയാളുടെ പിന്നാലെ ഇറങ്ങിയോടി. ഫോണിലെ ക്യാമറ ഓണാക്കിയിരുന്നു. ആൾക്കാർ കൂടി കാര്യം അന്വേഷിക്കുന്നതിനിടെ പൊലീസിനെ വിവരം അറിയിച്ചു. കേസ് ഫയൽ ചെയ്തിട്ടുണ്ട്.’– പെൺകുട്ടി പറഞ്ഞു.

വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LUZAzz0xgyiIdj0abQ0OCc

Share