ദുബൈയില്‍ ഇ-സ്‌കൂട്ടറുകള്‍ ഓടിക്കണമെങ്കില്‍ ഡ്രൈവിങ് ലൈസന്‍സ് നിർബന്ധമാക്കി

ദുബൈയില്‍ ഇ-സ്‌കൂട്ടറുകള്‍ ഓടിക്കണമെങ്കില്‍ ഡ്രൈവിങ് ലൈസന്‍സ് എടുക്കണമെന്ന് അധികൃതര്‍ വ്യക്യതമാക്കി. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പ്രത്യേക പ്രമേയത്തിലൂടെ ഇക്കാര്യം പ്രഖ്യപിച്ചത്.

റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി(ആര്‍ടിഎ)യാണ് ഇ-സ്‌കൂട്ടറുകള്‍ക്കോ മറ്റേതെങ്കിലും തരത്തിലുള്ള ബൈക്കുകള്‍ക്കോ ആവശ്യമായ ലൈസന്‍സും അനുവദിക്കുക.എന്നാല്‍, ഇ-സ്‌കൂട്ടര്‍ റൈഡര്‍മാര്‍ക്കാവശ്യമായ ഡ്രൈവിങ് ലൈസന്‍സിനെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

16 വയസ്സിന് താഴെയുള്ള യാത്രക്കാര്‍ക്ക് ഇ-സ്‌കൂട്ടര്‍ ഓടിക്കാന്‍ അനുവാദമുണ്ടായിരിക്കില്ല. മാത്രമല്ല, 18 വയസോ അതിന് മുകളിലോ പ്രായമുള്ള ഒരു മുതിര്‍ന്ന സൈക്ലിസ്റ്റ് കൂടെയല്ലാതെ 12 വയസ്സിന് താഴെയുള്ള സൈക്ലിസ്റ്റുകള്‍ക്ക് റൈഡ് നടത്താനും അനുവാദമുണ്ടായിരിക്കില്ല

വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LUZAzz0xgyiIdj0abQ0OCc

Share
error: Content is protected !!