പത്താം ക്ലാസുകാർക്ക് മികച്ച അവസരം; കേന്ദ്ര സര്‍വീസില്‍ വിവിധ വകുപ്പുകളില്‍ നിരവധി ഒഴിവുകള്‍
കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള വിവിധ വകുപ്പുകളിലെ മള്‍ട്ടി ടാസ്കിങ് (നോണ്‍ ടെക്നിക്കല്‍) സ്റ്റാഫ് തസ്തികയിലേക്കും റവന്യൂ വകുപ്പിലെ സെന്‍ട്രല്‍ ബ്യൂറോ ഇന്‍ഡയറക്ട് ടാക്സസ് ആന്‍ഡ് കസ്റ്റംസ് (സി.ബി.ഐ. സി.), സെന്‍ട്രല്‍ ബ്യൂറോ ഓഫ് നര്‍കോട്ടിക്സ് (സി.ബി.എന്‍.) വിഭാഗങ്ങളിലെ ഹവില്‍ദാര്‍ തസ്തികയിലേക്കുമുള്ള പരീക്ഷ 2021ന് സ്റ്റാഫ് സെലക്ഷന് കമ്മിഷന് (എസ്.എസ്.സി.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ഒഴിവുകള്‍
ഹവില്‍ദാര്‍ തസ്തികയില്‍ 3603 ഒഴിവുണ്ട്. കേരളത്തില്‍ തിരുവനന്തപുരത്തുള്ള കാഡര്‍ കണ്ട്രോള് അതോറിറ്റിക്ക് (കസ്റ്റംസ്) കീഴില്‍ 81 ഒഴിവുകളുണ്ട്. ജനറല്‍34, എസ്.സി.11, എസ്.ടി.7, ഒ.ബി.സി.21, ഇ.ഡബ്ല്യു.എസ്.8 എന്നിങ്ങനെയാണ് കേരളത്തിലെ ഒഴിവുകള്‍. വിമുക്തഭടര്‍8, ഭിന്നശേഷിക്കാര്‍3 (ഒ.എച്ച്.1, എച്ച്.എച്ച്.1, വി.എച്ച്.0, മറ്റുള്ളവര്‍1) എന്നിങ്ങനെ നീക്കിവെച്ചിട്ടുണ്ട്.
മള്‍ട്ടി ടാസ്കിങ് സ്റ്റാഫ് (എം.ടി.എസ്.) തസ്തികയിലെ ഒഴിവുകളുടെ എണ്ണം വ്യക്തമാക്കിയിട്ടില്ല. നാലായിരത്തിലേറെ ഒഴിവുകള്‍ പ്രതീക്ഷിക്കുന്നു.
പ്രധാന അറിയിപ്പുകളും വാർത്തകളും അറിയാൻ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
യോഗ്യത
പത്താംക്ലാസോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. യോഗ്യത 30.04.2022നകം നേടിയിരിക്കണം. പ്രായം: 18-25 വയസ്സ്, 18-27 വയസ്സ് എന്നിങ്ങനെ രണ്ട് പ്രായപരിധിയുണ്ട്.
18-25 വിഭാഗത്തിലുള്ളവര്‍ 02-01-1997 നും 01-01-2004 നും ഇടയില്‍ ജനിച്ചവരായിരിക്കണം.
18-27 വിഭാഗത്തിലുള്ളവര്‍ 02-01-1995നും 01-01-2004 നും ഇടയില്‍ ജനിച്ചവരുമായിരിക്കണം.
ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി, എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവ് ലഭിക്കും.
പരീക്ഷ
എം.ടി.എസ്. തസ്തികയിലേക്ക് കംപ്യൂട്ടര്‍ അധിഷ്ഠിതമായ പരീക്ഷയും (പേപ്പര്‍I),
വിവരണാത്മകമായ പരീക്ഷയും (പേപ്പര്‍II) ഉണ്ടാകും.
ഹവില്‍ദാര്‍ക്ക് ഇതുകൂടാതെ ശാരീരികശേഷി പരിശോധനയും ശാരീരിക യോഗ്യതാ പരീക്ഷയുമുണ്ടാകും. കംപ്യൂട്ടര്‍ അധിഷ്ഠിത പേപ്പര്‍I പരീക്ഷയ്ക്ക് ഒബ്ജക്ടീവ് ടൈപ്പ് മാതൃകയില്‍ മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളായിരിക്കും ഉണ്ടാവുക. പരീക്ഷ 90 മിനിറ്റായിരിക്കും (100 മാര്‍ക്ക്).
അപേക്ഷ
www.ssc.nic.in ലെ വിജ്ഞാപനം വായിച്ചുമനസ്സിലാക്കി ഇതേ വെബ്സൈറ്റിലെ ലിങ്ക് വഴി അപേക്ഷിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി: ഏപ്രില്‍ 30.
പ്രധാന അറിയിപ്പുകളും വാർത്തകളും അറിയാൻ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാം