മലപ്പുറം സ്വദേശി സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചു
ജിദ്ദ: മലപ്പുറം തിരൂരങ്ങാടി സ്വദേശിയും ഒ.ഐ.സി.സി ജിദ്ദ തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റുമായിരുന്ന ഹുസൈൻ കല്ലൂപ്പറമ്പൻ ജിദ്ദയിൽ നിര്യാതനായി. ചൊവ്വാഴ്ച രാത്രിയുണ്ടായ ഹൃദയാഘാതത്തെത്തുടർന്നാണ് മരണം. 30 വർഷത്തോളമായി സൗദിയിൽ വാൻ സെയിൽസ്മാൻ ആയി ജോലിചെയ്തുവരികയായിരുന്നു.
ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി സിദ്ദീഖ് കല്ലൂപ്പറമ്പന്റെ ജ്യേഷ്ഠ സഹോദരനാണ്. വിവരമറിഞ്ഞു റിയാദിൽ നിന്നും സഹോദരൻ സിദ്ദീഖ് ജിദ്ദയിലെത്തിയിട്ടുണ്ട്. പിതാവ്: പരേതനായ മുഹമ്മദ്, മാതാവ്: ഹലീമ, ഭാര്യ: ആരിഫ, മക്കൾ: ആഫിയ, അൻസിലത്ത്, ഹുസ്ന നസ്‌റിൻ, മുഹമ്മദ് ഇബ്രാഹിം, മുഹമ്മദ് സയാൻ.
നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് സൗദിയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സഹോദരൻ സിദ്ധീഖിനോടൊപ്പം കെ.എം.സി.സി, ഒ.ഐ.സി.സി പ്രവർത്തകരും രംഗത്തുണ്ട്.
വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LUZAzz0xgyiIdj0abQ0OCc