നിയമലംഘനം: 19,975 വിദേശികൾ സൗദിയിൽ അറസ്റ്റിൽ
റിയാദ്: സൗദിയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് ഒരാഴ്ചയ്ക്കിടെ നിയമലംഘകരായ 19,975 വിദേശികളെ അറസ്റ്റു ചെയ്തതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിൽ 12,906 പേർ താമസ കുടിയേറ്റ നിയമം ലംഘിച്ചവരും 3,918 പേർ അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ചവരും 3,151 പേർ തൊഴിൽ നിയമം ലംഘിച്ചവരുമാണ്.
നിയമലംഘകരിൽ 60 ശതമാനം ഇത്യോപ്യക്കാരും 39 ശതമാനം യെമൻ പൗരന്മാരുമാണ്. ശേഷിച്ചവർ ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യക്കാരും. നിയമലംഘകർക്കു ജോലിയും അഭയവും യാത്രാ സൗകര്യവും ഒരുക്കുന്നവർക്കു 15 വർഷം തടവും 10 ലക്ഷം റിയാൽ പിഴയുമാണു ശിക്ഷ.


