ഖത്തര്‍ ലോക കപ്പിനുള്ള ഔദ്യോഗിക പന്ത് ഫിഫ പുറത്തിറക്കി
ഖത്തര്‍: 2022 അവസാനത്തിൽ ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോൾ മത്സരത്തിനുള്ള ഔദ്യോഗിക പന്ത് ഫിഫ പുറത്തിറക്കി. അൽ രിഹ് ല എന്നാണ് പന്തിൻ്റെ പേര്. യാത്ര സഞ്ചാരം എന്നൊക്കെയാണ് അൽ രിഹ് ലയുടെ അർത്ഥം. അഡിഡായ് തന്നെയാണ് ഇത്തവണയും പന്തിൻ്റെ നിർമ്മാതാക്കൾ. അൽ രിഹ് ല പുതിയ മാനങ്ങൾ കൈവരിക്കുമെന്നാണ് അഡിഡാസ് അവരുടെ വെബ്‌സൈറ്റില്‍ പറയുന്നത്.
ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ പന്ത് എന്ന സവിശേഷത അൽ രിഹ് ല ക്ക് സ്വന്തമാണ്. പന്ത് രൂപകൽപ്പന ചെയ്തിരിക്കുന്നത് പരിസ്ഥിതിയെ അടിസ്ഥാനമാക്കിയാണ്. ഖത്തറിന്‍റെ പൈതൃകവും സംസ്കാരവും ദേശീയ പതാകയൂടെ നിറവുമെല്ലാം പന്ത് രൂപകൽപനയിൽ സ്വാധീനിച്ചിട്ടുണ്ട്. എല്ലാ ഘടകങ്ങളും ശ്രദ്ധാപൂർവ്വം പരിഗണിച്ചിട്ടുണ്ട്. കൂടാതെ അൽ റിഹ്‌ല വെള്ളം അടിസ്ഥാനമാക്കിയുള്ള മഷികളും പശകളും മാത്രം ഉപയോഗിച്ച് നിർമ്മിച്ച ആദ്യത്തെ ലോകകപ്പ് പന്താണെന്നും അഡിഡാസ് അവകാശപ്പെടുന്നു. തൂവെള്ള പശ്ചാത്തലത്തിൽ സജ്ജീകരിച്ച ഈ പന്തിൻ്റെ ഏറ്റവും വലിയ ഗുണം എന്നത് കൃത്യത ആയിരിക്കുമെന്നാണ് അഡിഡാസ് അവകാശവാദം. നവംബര്‍, ഡിസംബറില്‍ ഖത്തറില്‍ അല്‍ റിഹ് ല പന്ത് ഉയരുമ്ബോള്‍ ജബുലാനിയും ദ ടാങോയും ഒക്കെ എത്തിയ ഉയരത്തില്‍ പന്ത് എത്തും എന്നാണ് അഡിഡാസ് പ്രതീക്ഷിക്കുന്നത്.
വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/LUZAzz0xgyiIdj0abQ0OCc