രാജ്യാന്തര വിമാന സർവീസുകൾ ആരംഭിച്ചു; യാത്ര ദുരിതവും ടിക്കറ്റ് നിരക്കും വർധിച്ചു
അന്താരാഷ്ട്ര വിമാന സര്‍വിസുകൾ പുനരരാംഭിക്കുന്നതോടെ യാത്ര ദുരിതം നീങ്ങുമെന്നും ടിക്കറ്റ് നിരക്ക് കുറയുമെന്നും പ്രതീക്ഷിച്ചിരുന്ന പ്രവാസികൾ കിട്ടിയത് കനത്ത തിരിച്ചടി. വിമാന സർവീസുകൾ ആരംഭിച്ചതോടെ ടിക്കറ്റ് നിരക്കിൽ വൻ വർധനവാണുണ്ടായത്. മാർച്ച് 27 മുതൽ രാജ്യാന്തര വിമാന സർവീസ് ആരംഭിച്ചതിനാൽ നേരത്തെയുണ്ടായിരുന്ന ചാർട്ടേഡ് വിമാനങ്ങൾ സർവീസ് അവസാനിപ്പിച്ചു. പക്ഷേ പല സെക്ടറുകളിലും റഗുലർ സർവീസ് ആരംഭിച്ചിട്ടുമില്ല. ഇത് പ്രവാസികളുടെ യാത്ര ദുരിതം വർധിപ്പിച്ചിരിക്കുകയാണ്.
കൊച്ചിയില്‍നിന്നും തിരുവനന്തപുരത്തുനിന്നും ദമ്മാമിലേക്കുള്ള യാത്രക്കാർ വളരെയേറെ ദുരിതം അനുഭവിക്കുന്നതായി പ്രവാസികൾ പങ്കുവെക്കുന്നു. ഈ സെക്ടറിൽ ഇത് വരെ പുതിയ റഗുലർ വിമാന സർവീസുകൾ ആരംഭിച്ചിട്ടില്ല. ചാർട്ടേഡ് വിമാനങ്ങൾ സർവീസ് നിറുത്തുകയും ചെയ്തു. ഇതോടെ മറ്റ് രാജ്യങ്ങൾ വഴിയുള്ള കണക്ഷൻ വിമാനങ്ങൾ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തുകയും ചെയ്തു.
കൂടുതൽ വാർത്തകൾക്കും അറിയിപ്പുകൾക്കും വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
മാര്‍ച്ച് 27ന് ഇന്ത്യയില്‍നിന്നുള്ള അന്താരാഷ്ട്ര വിമാന സര്‍വിസുകളുടെ വിലക്ക് അവസാനിക്കുന്നതോടെ കൂടുതല്‍ ൈഫ്ലറ്റുകള്‍ സര്‍വിസ് ആരംഭിക്കുകയും ടിക്കറ്റ് നിരക്കില്‍ ഗണ്യമായ കുറവ് അനുഭവപ്പെടുകയും ചെയ്യുമെന്ന പ്രതീക്ഷയിലായിരുന്നു യാത്രക്കാര്‍. കോവിഡ് പ്രതിസന്ധി മാറുകയും ജീവിതം സാധാരണ നിലയിലേക്ക് എത്തുകയും ചെയ്തതോടെ സന്ദര്‍ശക വിസയിലുള്‍പ്പെടെ നിരവധി കുടുംബങ്ങള്‍ സൗദിയിലേക്ക് വരാന്‍ തയാറെടുക്കുമ്ബോഴാണ് അധികൃതരുടെ പുതിയകൊള്ള.
27ന് വിലക്ക് നീങ്ങുന്നതോടെ സര്‍വിസുകള്‍ നടത്താമെന്ന ധാരണയില്‍ ഷെഡ്യൂളുകള്‍ പ്രഖ്യാപിച്ച് ബുക്കിങ് സ്വീകരിച്ച പല സ്വകാര്യ വിമാനകമ്പനികളും അവസാന നിമിഷം സര്‍വിസുകള്‍ റദ്ദ് ചെയ്യുകയും ചെയ്തു.
കോഴിക്കോട് വിമാനതാവളത്തിൽ നിന്ന് മാത്രമാണ് ദമ്മാമിലേക്ക് നേരിട്ട് സര്‍വീസുള്ളത്. അതാകട്ടെ ആഴ്ചയില്‍ മൂന്നു സര്‍വിസുകൾ മാത്രം. ഏപ്രില്‍ നാലു മുതല്‍ കണ്ണൂരില്‍നിന്ന് ആഴ്ചയില്‍ ഒരു സര്‍വിസ് ആരംഭിക്കുമെങ്കിലും, ടിക്കറ്റ് നിരക്ക് വളരെ കൂടുതലാണെന്ന് യാത്രക്കാർ പറയുന്നു. വണ്‍വേ ടിക്കറ്റുകള്‍ക്ക് 2000 റിയാല്‍ മുതലാണ് ഈടാക്കുന്നത്. മറ്റുള്ള വിമാന കമ്പനികൾകൂടി സർവീസ് ഷെഡ്യൂൾ ചെയ്താൽ മാത്രമേ യാത്ര നിരക്കിൽ കുറവുണ്ടാകുകയുള്ളൂ.
അതിനിടെ ഗൾഫ് എയർ വിമാന കമ്പനി ബാഗേജ് പോളിസിയിൽ മാറ്റം വരുത്തി. പുതിയ വ്യവസ്ഥകൾ പാലിക്കാതെ എത്തുന്നവർക്ക് വിമാന താവളങ്ങളിൽ വെച്ച് യാത്ര മുടങ്ങുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ഇന്ത്യയിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ച സാഹചര്യത്തിലാണ് ഗൾഫ് എയർ ബാഗേജ് വ്യവസ്ഥകളെ കുറിച്ച് ട്രാവൽ ഏജൻസികൾക്ക് നിർദ്ദേശം നൽകിയത്. കാര്‍ഡ് ബോര്‍ഡ് ബോക്‌സുകള്‍ ബാഗേജായി കൊണ്ട് പോകാൻ അനുവദിക്കില്ലെന്ന് ഗൾഫ് എയർ അറിയിച്ചു.
പുതിയ നിബന്ധനകളറിയാതെ വിമാനത്താവളത്തിലെത്തിയ നിരവധി പേർക്ക് യാത്രാ തടസ്സം നേരിട്ടിരുന്നു. അവസാന ഘട്ടത്തില്‍ ബാഗേജ് ബോക്‌സ് മാറ്റിയതിനു ശേഷമാണ് പലർക്കും യാത്ര തുടരാനായത്.
കൂടുതൽ വാർത്തകൾക്കും അറിയിപ്പുകൾക്കും വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/LUZAzz0xgyiIdj0abQ0OCc
സൌദിയിൽ ലേബർ വിസയുൾപ്പെടെ നിരവധി പ്രൊഫഷനുകൾ പിൻവലിച്ചു വാർത്ത വായിക്കാം