സൗദിയിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ ഉംറ പെർമിറ്റുകൾ അനുവദിക്കും
സൌദിയിലേക്ക് വരുന്ന എല്ലാ വിസ ഹോൾഡർമാർക്കും രാജ്യത്തേക്ക് വരുന്നതിന് മുമ്പ് തന്നെ ഇഅ്തമർനാ “ഉംറ” ആപ്ലിക്കേഷൻ വഴി ഉംറ നിർവഹിക്കാനുള്ള തീയതി ബുക്ക് ചെയ്യാൻ അനുമതി നൽകിയതായി ഹജ്ജ് ഉറ മന്ത്രാലയം അറിയിച്ചു.
രാജ്യത്തിലേക്കുള്ള പ്രവേശന വിസകൾ നൽകുമ്പോഴും, അപേക്ഷയിൽ രജിസ്റ്റർ ചെയ്യുമ്പോഴും ബുക്കുചെയ്യുമ്പോഴും അതിന്റെ സാധുത കാലയളവ് ഉറപ്പാക്കും.
ഉംറ റിസർവേഷൻ തീയതിക്ക് പരമാവധി 6 മണിക്കൂർ മുമ്പ് സൌദിയിലേക്ക് പ്രവേശിച്ചിട്ടില്ലെങ്കിൽ ഉംറ പെർമിറ്റ് സ്വമേധയാ റദ്ധാക്കപ്പെടും. കൂടാതെ പെർമിറ്റ് എടുത്ത ശേഷം കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് സ്ഥിരീകരികയോ, അല്ലെങ്കിൽ രോഗബാധിതനായ വ്യക്തിയുമായി സമ്പർക്കം പുലർത്തിയതായി സ്ഥിരീകരിച്ചാലും പെർമിറ്റ് സ്വമേധയാ റദ്ധാക്കപ്പെടുന്നതാണെന്ന് മന്ത്രാലയം അറിയിച്ചു.