തടവുകാരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു; ജയിൽ ഉദ്യോഗസ്ഥയെ കുടുക്കിയത് ബോഡി ക്യാമറയിലെ ദൃശ്യങ്ങൾ

സഫോക്ക്: തടവുകാരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ജയിൽ ഉദ്യോഗസ്ഥയെ കുടുക്കിയത് ബോഡി ക്യാമറയിലെ ദൃശ്യങ്ങൾ. സഫോക്കിലെ എച്ച്എംപി ഹൈപോയിന്റ് ജയിലിൽ തടവിൽ കഴിയുന്ന ലഹരി ഇടപാടുകാരൻ എറിയോൺ നക്ഡിയുമായി ഉദ്യോഗസ്ഥയായ റെബേക്ക പിങ്കാർഡ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതാണ് ബോഡി ക്യാമറയിൽ പതിഞ്ഞത്. കേംബ്രിജ്ഷയറിലെ സിക്സ് മൈൽ ബോട്ടം സ്വദേശിനിയാണ് റെബേക്ക.

2024 ജൂലൈ അഞ്ചിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മേൽ ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയതിനെ തുടർന്ന് റെബേക്ക പിങ്കാർഡിന്റെ (46) ബോഡി ക്യാമറ പരിശോധിച്ചപ്പോഴാണ് രണ്ട് വിഡിയോ ക്ലിപ്പുകളിൽ തടവുകാരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ ദൃശ്യങ്ങൾ കണ്ടെത്തിയത്. ഇവ തെളിവായി കോടതിയിൽ സമർപ്പിച്ചു.

പങ്കാളിയുമായുള്ള 19 വർഷം നീണ്ട ബന്ധം വേർപിരിഞ്ഞതിനെത്തുടർന്നുണ്ടായ മാനസിക വിഷമത്തിൽ സംഭവിച്ചുപോയ തെറ്റെന്ന് റെബേക്ക കോടതിയെ അറിയിച്ചു. പ്രതിക്ക് കോടതി 32 ആഴ്ചത്തെ തടവ് ശിക്ഷ വിധിച്ചു. ഉദ്യോഗസ്ഥ നിരവധി തവണ തടവുകാരനുമായി ബന്ധം പുലർത്തിയതായും, മാസങ്ങളോളം നീണ്ടുനിന്ന ബന്ധമായിരുന്നെന്നും കോടതി നിരീക്ഷിച്ചു. ഉദ്യോഗസ്ഥയുടെ പ്രവൃത്തി ക്രിമിനൽ നീതിന്യായ വ്യവസ്ഥയിലുള്ള പൊതുജനങ്ങളുടെ വിശ്വാസം തകർക്കുന്നതാണെന്നും കോടതി വിലയിരുത്തി.

Share
error: Content is protected !!