മക്ക-മദീന ഹറമുകളിൽ ഉണങ്ങിയ ഭക്ഷണങ്ങൾക്ക് അനുമതി

മക്ക: വിശുദ്ധ റമദാൻ മാസത്തിൽ റൊട്ടി, ചീസ് എന്നിവയും സമാനമായ മറ്റു ഉണങ്ങിയ ഭക്ഷണങ്ങളും മക്ക-മദീന ഹറമുകളിലേക്ക് പ്രവേശിപ്പിക്കാമെന്ന് ഇരു ഹറം കാര്യാലയം മേധാവി  അബ്ദുൾ റഹ്മാൻ അൽ-സുദൈസ് നിർദ്ദേശം നൽകി.

പതിവ് നടപടിക്രമങ്ങൾക്കനുസൃതമായും രണ്ട് വിശുദ്ധ മസ്ജിദുകളുടെ ശുചിത്വം കണക്കിലെടുത്ത് ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുമായിരിക്കും അനുമതി നൽകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റമദാൻ സീസണിലെ പ്രവർത്തന പദ്ധതിയുടെ എല്ലാ വശങ്ങളുടെയും വിജയം കൈവരിക്കുന്നതിനുള്ള ഏകീകൃത ശ്രമങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അൽ-സുദൈസ് ഇരു ഹറം കാര്യാലയത്തിൻ്റെ എല്ലാ ഏജൻസികൾക്കും വകുപ്പുകൾക്കും വിശദീകരിച്ചു.

മുൻകരുതൽ നടപടികളും രണ്ട് വിശുദ്ധ മസ്ജിദുകളിലെ തീർഥാടകർക്ക് സേവന മികവ് നൽകുന്നതിനുള്ള യുക്തിസഹമായ നേതൃത്വത്തിന്റെ അഭിലാഷങ്ങളും ഉയർത്തുന്നതിന് അനുസൃതമായി ഫീൽഡ് സേവനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കണമെന്നും അദ്ദേഹം നിർദ്ദേശം നൽകി.

വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/LUZAzz0xgyiIdj0abQ0OCc

Share
error: Content is protected !!