ഗുരുതര സുരക്ഷാ പ്രശ്നം; ഗൂഗിൾ ക്രോം ബ്രൗസർ പെട്ടെന്ന് അപ്ഡേറ്റ് ചെയ്യണമെന്ന് നിർദ്ദേശം
ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗത്തിലുള്ള ഗൂഗിൾ ക്രോം ഇന്റർനെറ്റ് ബ്രൗസർ എത്രെയും വേഗം അപ്ഡേറ്റ് ചെയ്യണമെന്ന് ഗൂഗിൾ അറിയിച്ചു. സീറോ-ഡേ അപകടസാധ്യതയുള്ളതിനാൽ ഗൂഗിൾ അടിയന്തര സുരക്ഷാ അപ്ഡേറ്റ് പുറത്തുവിട്ടിട്ടുണ്ട്. നിലവിൽ ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവരെല്ലാം അപ്ഡേറ്റ് ചെയ്യുന്നതിലൂടെ മാത്രമേ സുരക്ഷിതമാകുകയുള്ളൂവെന്നും ഗൂഗിൾ അറിയിച്ചു.
വിന്‍ഡോസ്, ലിനക്‌സ്, തുടങ്ങിയ ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറുകളില്‍ അപകടസാധ്യത നിലനില്‍ക്കുന്നതായാണ് ഗൂഗിള്‍ അറിയിച്ചിരിക്കുന്നത്. അതിനാൽ, ഗൂഗിള്‍ ക്രോം പതിപ്പ് 99.0.4844.84-ലേക്ക് അടിയന്തരമായി അപ്ഡേറ്റ് ചെയ്യണമെന്നാണ് കമ്പനിയുടെ നിര്‍ദേശം.
മാർച്ച് 25-ന് പ്രസിദ്ധീകരിച്ച ക്രോമിന്‍റെ അപ്ഡേറ്റ് അറിയിപ്പില്‍ CVE-2022-1096– എന്ന പ്രശ്നത്തില്‍ നിന്നുള്ള ആക്രമണം ഏതു രീതിയിലും പ്രതീക്ഷിക്കാമെന്നാണ് ഗൂഗിള്‍ അറിയിച്ചിരിക്കുന്നത്. ബ്രൗസർ അപ്ഡേറ്റ് ചെയ്യൽ മാത്രമാണ് അതിനുള്ള ഏക പരിഹാരം.
ഗൂഗിൾ ക്രോമിനെ പോലെ തന്നെ, ക്രോമിയം അടിസ്ഥാനമാക്കിയുള്ള മൈക്രോസോഫ്റ്റ് ബ്രൗസറായ എഡ്ജിലും ഈ അപകടസാധ്യത നിലനിൽക്കുന്നുണ്ടെന്ന് വിദഗ്ധർ സ്ഥിരീകരിച്ചു. അതിൽ നിന്നുള്ള സുരക്ഷയ്ക്കായി എഡ്ജും ഇപ്പോൾ അപ്‌ഡേറ്റ് നല്‍കിയിട്ടുണ്ട്.
മൈക്രോസോഫ്റ്റ് എഡ്ജ് അപ്ഡേറ്റ് ചെയ്യാൻ:
1. മൈക്രോസോഫ്റ്റ് എഡ്ജ് തുറക്കുക.
2. വലത് മൂലയിൽ മുകളിലായുള്ള മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്യുക.
3. ശേഷം Settings എന്നതിൽ ക്ലിക്ക് ചെയ്യുക.
4. ഇടത് ഭാഗത്ത് നിന്നും About Microsoft Edge എന്നതിൽ ക്ലിക്ക് ചെയ്താൽ അപ്ഡേറ്റ് ചെയ്യാനുള്ള ഒപ്ഷൻ ലഭിക്കുന്നതാണ്.
ഗൂഗിൾ ക്രോം അപ്ഡേറ്റ് ചെയ്യാൻ: (വിൻഡോസ്, ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം)
1. ഗൂഗിൾ ക്രോം തുറക്കുക.
2. വലത് മൂലയിൽ മുകളിലായുള്ള മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്യുക.
3. Help എന്നതിൽ നിന്നും About Google Chrome എന്നതിൽ ക്രിക്ക് ചെയ്യുക.
4. ഇപ്പോൾ ഇടത് ഭാഗത്ത് ക്രോം അപ്ഡേറ്റ് ചെയ്യുവാനുള്ള ഒപ്ഷൻ ലഭിക്കുന്നതാണ്.
പ്രധാന അറിയിപ്പുകളും, വാർത്തകളും നേരിട്ടറിയാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/DXQKEOO2hmYK5l78SOMrkd