വിശപ്പ് സഹിക്കാനാകാതെ ബിസ്ക്കറ്റ് മോഷ്ടിച്ചു. പതിമൂന്നുകാരനെ ക്രൂരമായി മർദ്ദിച്ചു പോലീസ്. വാർത്തയാക്കി വിദേശ മാധ്യമങ്ങൾ

വിശന്ന് വലഞ്ഞ കുട്ടി ബിസ്ക്കറ്റ് മോഷിടിച്ചതിന് പോലീസ് ക്രൂരമായി ഉപദ്രവിച്ചു. കുട്ടിയെ പോലീസ് ഉപദ്രവിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ ലോകത്താകമാനം പ്രചരിക്കുകയാണ്.  ബ്രിട്ടീഷ് പത്രമായ “ഡെയ്‌ലി മെയിൽ” ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇതോടെ ലോകത്താകമാനമുള്ള മറ്റു പത്രങ്ങളും സംഭവം ഏറ്റുപിടിച്ചു. അറബ് മാധ്യമങ്ങളിലും വ്യാപകമായി വാർത്ത പ്രചരിക്കുന്നുണ്ട്.

വടക്കേ ഇന്ത്യയിലെ അസം സംസ്ഥാനത്തിലെ മോറിഗാവ് ജില്ലയിലെ ലഹാരിഗട്ട് ടൗണിലെ പോലീസ് സ്റ്റേഷനിൽ ഇക്കഴിഞ്ഞ മാർച്ച് 9 നാണ് സംഭവം നടന്നത്. വിശന്ന് വലഞ്ഞ 13 വയസ്സായ ആണ് കുട്ടിയാണ് കേസിലെ പ്രതി.

അസം പോലീസ് പിടികൂടിയ ഒരു ട്രക്ക് ബിസ്‌ക്കറ്റ് ബോക്‌സുകൾ കൊണ്ട് പോകുന്നതിനിടെ, പോലീസ് ട്രക്ക് ഒരു സ്ഥലത്ത് നിറുത്തിയിരുന്നു. ഈ സമയത്ത് വിശന്നുവലഞ്ഞ കുട്ടി ഒരു പെട്ടി ബിസ്‌ക്കറ്റ് എടുക്കാൻ കൈ നീട്ടി. പക്ഷേ ബിസ്ക്കറ്റ് അവന്റെ വായിൽ വയ്ക്കുന്നതിന് മുമ്പ് തന്നെ ഒരു പോലീസുകാരൻ അവനെ പിടികൂടുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. പിന്നീട് കുട്ടിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

പോലീസ് ഉദ്യോഗസ്ഥൻ ചൂരൽ കൊണ്ട് കുട്ടിയുടെ ദേഹമാസകലം ക്രൂരമായി അടിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പോലീസ് സ്‌റ്റേഷനിൽ മൂന്ന് പേരുണ്ടായിരുന്നുവെന്നും കുട്ടിയെ മർദിക്കുന്നത് തടയാൻ ആരും ഇടപെട്ടില്ലെന്നും വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കുട്ടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ സാമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കാൻ തുടങ്ങിയതോടെ ജനരോഷം ശക്തമായി. ഇന്ത്യൻ മാധ്യമങ്ങൾ കുട്ടി ദരിദ്രനായിരുന്നുവെന്നും, വിശപ്പ് മൂലമാണ് മോഷ്ടിക്കാൻ ശ്രമിച്ചതെന്നും റിപ്പോർട്ട് ചെയ്തതോടെ പ്രതിഷേധം കൂടുതൽ ശക്തമായി.

സംഭവം നിർഭാഗ്യകരമായിപോയി എന്ന് അസം പോലീസ് ഡിപ്പാർട്ട്മെൻ്റും സ്ഥിരീകരിച്ചതായി NDTV യും റിപ്പോർട്ട് ചെയ്തു. പ്രതിഷേധം ശക്തമായതോടെ പോലീസ് ഉദ്യോഗസ്ഥനെതിരെ അന്വോഷണത്തിന് ഉത്തരവിട്ടുണ്ട്.

 

ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം

https://chat.whatsapp.com/LUZAzz0xgyiIdj0abQ0OCc

സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ കാണാം

 

 

Share
error: Content is protected !!