വയോധിക വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ; ചെറുമകൻ കസ്റ്റഡിയിൽ

ചവറ: കൊല്ലം ചവറയിൽ വയോധിക കൊല്ലപ്പെട്ട നിലയിൽ. സംഭവത്തിൽ ചെറുമകൻ ഷഹനാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചവറ വട്ടത്തറ കണിയാന്റയ്യത്ത് പരേതനായ ഉസ്മാന്റെ ഭാര്യ സുലേഖാ ബീവി (63) ആണ് മരിച്ചത്. വീടിനുള്ളിലെ കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. 

വൈകിട്ട് 7 മണിയോടെയാണ് സുലേഖാ ബീവിയുടെ വീട്ടിലെ കിടപ്പുമുറിയിൽ മൃതദേഹം കണ്ടെത്തിയത്. കാല് ചാക്കിനുള്ളിലേക്ക് കയറ്റിയ നിലയിലായിരുന്നു. സുലേഖ ബീവിയെ കാണാതായതിനെത്തുടർന്ന് അന്വേഷിച്ചപ്പോഴാണ് കട്ടിലിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിനു പിന്നാലെ സുലേഖ ബീവിയുടെ മകൾ മുംതാസിന്റെ മകൻ ഷഹനാസ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.

നാട്ടുകാർ പിടികൂടി ഇയാളെ പൊലീസിൽ എൽപിക്കുകയായിരുന്നു. നേരത്തെ വധശ്രമക്കേസിൽ പ്രതിയായ ഷഹനാസ് ലഹരിക്ക് അടിമയുമാണ്. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. 

ഒട്ടേറെ കേസുകളിൽ പ്രതിയായ ഷഹനാസ് വീട്ടിൽ പ്രശ്നക്കാരനാണ്. പണം ആവശ്യപ്പെട്ടു വീട്ടിൽ വഴക്കിടാറുണ്ട്. മുംതാസ് സംഭവ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നില്ലെന്നാണ് പറയുന്നത്. ഇവർ വിവാഹത്തിനു പോയി തിരികെ എത്തിയപ്പോഴാണ് സുലേഖ ബീവിയെ കാണാതായത്. വൈകിട്ട് 3 മണിവരെ വീടിനു പുറത്ത് കണ്ടവരുണ്ട്. ഈ സമയം ഷഹനാസും വീട്ടിൽ ഉണ്ടായിരുന്നു. 

Share
error: Content is protected !!