ജോലിയും വിസയും വാഗ്ദാനം ചെയ്ത് പണം തട്ടി: ‘പോഷ് സ്റ്റഡി എബ്രോഡ് ‘ ഉടമ അറസ്റ്റിൽ

മൂവാറ്റുപുഴ(എറണാകുളം): വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ ഒരാൾ കൂടി അറസ്റ്റിൽ. മൂവാറ്റുപുഴ രണ്ടാർകര കല്ലിക്കുഴിയിൽ വീട്ടിൽ അമർദത്ത് സുരേഷിനെയാണു (25) പൊലീസ് അറസ്റ്റ് ചെയ്തത്.

യുകെയിൽ ജോലിയും വീസയും വാഗ്ദാനം ചെയ്ത് മുളവൂർ സ്വദേശിയിൽ നിന്ന‌ു ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഇയാൾ മൂവാറ്റുപുഴ അരമനപ്പടിയിൽ പോഷ് സ്റ്റഡി എബ്രോഡ് എന്ന പേരിൽ സ്ഥാപനം നടത്തിവരികയായിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ ഇറ്റലിയിലും ദുബായിലും ജോലിയും വീസയും വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ 2 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് യുകെയിൽ ജോലി വാഗ്ദാനം ചെയ്ത പണം തട്ടിയ കേസിൽ മറ്റൊരാൾ കൂടി അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Share
error: Content is protected !!