ജിദ്ദയില്‍ നാളെ ആരംഭിക്കുന്ന ഫോര്‍മുല വണ്‍ കാറോട്ട മത്സരം കാണാന്‍ സൌജന്യ ബസ് സര്‍വീസ്

ജിദ്ദ: നാളെ ജിദ്ദയില്‍ ആരംഭിക്കുന്ന ഫോര്‍മുല വണ്‍ കാറോട്ട മത്സരം കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സൌജന്യ ബസ് സര്‍വീസ് ഏര്‍പ്പെടുത്തുമെന്ന് ജിദ്ദ ട്രാന്‍സ്പോര്‍ട്ട് കമ്പനി അറിയിച്ചു.  സൗദി പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനിയുടെ (SAPTCO) മേൽനോട്ടത്തിലാണ് ഈ സേവനം ലഭ്യമാക്കുക.  ദിവസം 12 മണിക്കൂര്‍ വീതം 3 ദിവസവും ഗതാഗത സൌകര്യം ഉണ്ടാകും. ഓരോ 15 മിനുട്ട് ഇടവിട്ട് മത്സര  ഇവന്റ് വേദിയിലേക്കും പുറത്തേക്കും സര്‍വീസ് ഉണ്ടാകുമെന്ന് കമ്പനി അറിയിച്ചു.

 

ഉച്ചയ്ക്കു ശേഷം 3 മണി മുതല്‍  പുലർച്ചെ 3 വരെയാണ് ഗതാഗത സൌകര്യം ലഭ്യമാക്കുക. പ്രിൻസ് സുൽത്താൻ സ്ട്രീറ്റിലൂടെ അബ്ദുൾ റഹ്മാൻ അൽ ദഖിൽ സ്ട്രീറ്റിന്റെ അവസാനം വരെ 9 ബസ് സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.

 

നാളെ മാർച്ച് 25 വെള്ളിയാഴ്ച മുതൽ മാർച്ച് 27 ഞായർ വരെയാണ് ജിദ്ദ കടപ്പുറത്ത് ഫോര്‍മുല 1 കാറോട്ട മത്സരം നടക്കുന്നത്. 

Share
error: Content is protected !!