തവക്കൽനാ ആപ്ലിക്കേഷനിൽ പുതിയ സ്റ്റാറ്റസുകൾ

സൌദിയിലെ തവക്കൽനാ അപ്ലിക്കേഷനിൽ പുതിയ സ്റ്റാറ്റസ് ഉൾപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. നിലവിലുള്ള സ്റ്റാറ്റസുകൾക്ക് പുറമെ Un Secured Visitor, Insured Visitor എന്നിങ്ങിനെയാണ് പുതിയ സ്റ്റാറ്റസുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. ജിസിസി രാജ്യങ്ങൾക്ക് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് സന്ദർശന വിസയിലെത്തുന്നവർക്കാണ് ഇത്തരം സ്റ്റാറ്റസുകൾ കാണാൻ സാധിക്കുക.

സന്ദർശന വിസയിലെത്തുന്നവർ കോവിഡ് ചികിത്സ കവേറേജുള്ള ഇൻഷൂറൻസ് പോളിസി എടുത്തിരിക്കണമെന്നാണ് വ്യവസ്ഥ. ഇതിന് വിരുദ്ധമായി ഇൻഷൂർ ചെയ്യാത്ത സന്ദർശന വിസയിലുള്ളവർക്കാണ് Un Secured Visitor അഥവാ സുരക്ഷിതനല്ലാത്ത സന്ദർശകൻ എന്ന സ്റ്റാറ്റ്സ് തെളിയുക. ഇത്തരക്കാർക്ക് പൊതു സ്ഥലങ്ങളിലെ ഇടപെടലുകൾക്ക് നിയന്ത്രണം ഉണ്ടായേക്കാം.

എന്നാൽ Insured Visitor എന്ന സ്റ്റാറ്റ്സ് തെളിയുന്നവർ, വ്യവസ്ഥകൾ പാലിച്ച് കൊണ്ട് കോവിഡ് ചികിത്സാ കവറേജുള്ള ഇൻഷൂറൻസ് പോളിസി എടുത്തവരാണെന്നാണ് സൂചിപ്പിക്കുന്നത്. ഇത്തരക്കാർക്ക് ഇമ്മ്യൂണ് പദവിക്ക് സമാനമായ എല്ലാ ആനൂകൂല്യങ്ങളും ലഭിക്കുന്നതുമാണ്.

Share
error: Content is protected !!