സൗദി കിരീടാവകാശിയുടെ യു എസ്​ സന്ദർശനത്തിന്​ തുടക്കം; വൈറ്റ്​ ഹൗസിൽ സൈനിക ബഹുമതികളോടെ വരവേൽപ്പ്

റിയാദ്​: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ്​ ബിൻ സൽമാന്റെ യു.എസ്​ സന്ദർശനത്തിന്​ തുടക്കം. വൈറ്റ്​ ഹൗസിൽ സൈനിക ബഹുമതികളോടു കൂടിയുള്ള ഔപചാരികമായ വൻ വ​രവേൽപാണ്​ നൽകിയത്​.

സൗദി, അമേരിക്കൻ പതാകകൾ നിറഞ്ഞ്​ പറികളിക്കുന്ന വൈറ്റ്​ ഹൗസി​െൻറ സൗത്ത്​ ലോണിൽ കുതിര സേനയുൾപ്പടെ എല്ലാ സൈനിക വിഭാഗങ്ങളും അണിനിരന്ന്​ പ്രൗഢഗംഭീരവും രാജകീയവുമായ സ്വീകരണം​ ഒരുക്കി​. വൈറ്റ്​ ഹൗസി​െൻറ സൗത്ത്​ പോർട്ടിക്കോയുടെ ഗേറ്റിന്​ അരികെ സൗദി പാരമ്പര്യ വേഷമണിഞ്ഞ് കറുത്ത ഗൗണിൽ​ വന്നിറങ്ങിയ കിരീടാവകാശിയെ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ​ട്രംപ് ഹസ്​തദാനം ചെയ്​ത്​ ഊഷ്​മളമായി വരവേറ്റു. അതിന്​ ശേഷം വൈറ്റ്​ ഹൗസിന്​ ഉള്ളിലേക്ക്​ പോയ ഇരുവരും ഒട്ടും സമയം കളയാതെ നിശ്ചയിക്കപ്പെട്ട കാര്യപരിപാടികളിലേക്ക്​ നീങ്ങി.

എഫ്​-35 യുദ്ധ വിമാനങ്ങൾ വാങ്ങുന്നതുൾപ്പടെ പ്രതിരോധ, വ്യാപാര, ഊർജ മേഖലകളുമായി ബന്ധപ്പെട്ട വൻകിട ഇടപാടുകളുണ്ടാവുമെന്ന്​ ഏറെക്കുറെ ഉറപ്പായ ഈ ദ്വിദിന സന്ദർശനത്തെ ലോകം വളരെ പ്രാധാന്യപൂർവമാണ്​ ഉറ്റുനോക്കുന്നത്​​.

Share
error: Content is protected !!