മക്കയിലെ ഹറം പള്ളിയിൽ റമദാനിലെ ഇമാമുമാരെ പ്രഖ്യാപിച്ചു
വിശുദ്ധ റമദാൻ മാസത്തിൽ മക്കയിലെ ഹറം പള്ളിയിൽ തറാവീഹ്, തഹജ്ജുദ് നമസ്കാരങ്ങൾക്കുള്ള ഇമാമുമാരെയും മുഅദ്ദിൻമാരെയും നിശ്ചയിച്ചു. ഇത് സംബന്ധിച്ച പട്ടികക്ക് ഇരു ഹറം കാര്യാലയം പ്രസിഡണ്ട് ഷെയ്ഖ് അബ്ദുൾ റഹ്മാൻ അൽ-സുദൈസ് അംഗീകാരം നൽകി.
നിശ്ചയിച്ചിട്ടുള്ള ഷെഡ്യൂൾ പ്രകാരം ഷെയ്ഖ് അബ്ദുല്ല അൽ-ജുഹാനിയും ഷെയ്ഖ് അബ്ദുൾ റഹ്മാൻ അൽ-സുദൈസും റമദാനിന്റെ ആദ്യ ദിവസം തറാവീഹ് നിസ്കാരത്തിന് നേതൃത്വംനൽകും. രണ്ടാം ദിവസം രാത്രി ഷെയ്ഖ് മഹേർ അൽ-മുഐക്ലിയും ഷെയ്ഖ് യാസർ അൽ-ദോസരിയുമാണ് തറാവീഹ് നിസ്കാരത്തിന് നേതൃത്വം നൽകുക
മദാൻ 27-ന് രാത്രിയിലെ തറാവിഹ് നിസ്കാരത്തിലും തഹജ്ജുദ് നിസ്കാരത്തിനും ഷെയ്ഖ് മഹർ അൽ-മുഐക്ലി, ഷെയ്ഖ് അബ്ദുൽ റഹ്മാൻ അൽ-സുദൈസ് എന്നിവരുടെ നേതൃത്വത്തിൽ ശൈഖ് അബ്ദുല്ല അൽ-ജുഹാനിയും യാസർ അൽ-ദോസരിയും നേതൃത്വം നൽകും.
റമദാൻ 30ന് രാത്രി ഇമാമത്തിനെ ഷെയ്ഖ് അബ്ദുല്ല അൽ ജുഹാനിയും ഷെയ്ഖ് യാസർ അൽ ദോസരിയും തഹജ്ജുദ് പ്രാർത്ഥനയിൽ ഷെയ്ഖ് സൗദ് അൽ ശുറൈമും ശൈഖ് ബന്ദർ ബലിലയുമാണ് നേതൃത്വം നൽകുക.
റമദാനിൽ മുപ്പത് ദിവസങ്ങളിലും നേതൃത്വം നൽകുന്നവരുടെ പേര് വിവരങ്ങൾ അറിയാം.