ബാഗേജിൽ ഈ വസ്തുക്കൾക്ക് നിരോധനം; പുതിയ മാർഗ നിർദേശവുമായ് രാജ്യം

അബുദാബി: എയർലൈനുകൾ ലിഥിയം അയൺ ബാറ്ററികൾ അമിതമായി ചൂടായി തീപിടിക്കാൻ സാധ്യതയുണ്ടെന്ന ആശങ്കകൾ വർധിച്ചതോടെ വിമാനയാത്രയിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ കൊണ്ടുപോകുന്നതിന് ആഗോളതലത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അടുത്തിടെ വിമാനത്താവളത്തിലും വിമാനത്തിനുള്ളിലുമുണ്ടായ തീപിടിത്ത സംഭവങ്ങളാണ് ഈ നടപടികൾക്ക് കാരണം. 

∙ ബ്ലൂടൂത്ത് ഇയർഫോണുകൾക്ക് നിരോധനം
ബ്ലൂടൂത്ത് ഇയർഫോണുകൾ ചെക്ക്ഡ് ബാഗേജിൽ കൊണ്ടുപോകുന്നതിന് മൂന്ന് എയർലൈനുകൾ നിരോധനം ഏർപ്പെടുത്തി. ഇത്തരം ഉപകരണങ്ങൾ എല്ലായ്പ്പോഴും ഓൺ ആയിരിക്കാൻ സാധ്യതയുള്ളതാണ് ഇതിന് കാരണം. 

∙ യുഎഇ എയർലൈനുകളുടെ പ്രധാന നിയന്ത്രണങ്ങൾ
ലിഥിയം ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാൻ രാജ്യാന്തര വ്യോമയാന വ്യവസായം ശ്രമിക്കുന്നതിനിടെ യുഎഇയുടെ പ്രധാന വിമാനക്കമ്പനികൾ കർശനമായ നിയമങ്ങൾ കൊണ്ടുവന്നു. എമിറേറ്റ്സ്, ഇത്തിഹാദ് , ഫ്ലൈദുബായ് എന്നീ വിമാനക്കമ്പനികൾ പവർ ബാങ്കുകൾ കാരി ഓൺ മാത്രം (ഒക്ടോബർ 1 മുതൽ ഉപയോഗം നിരോധിച്ചു)

∙ എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈദുബായ് നിബന്ധനകൾ
പവർ ബാങ്കുകൾ: മൂന്ന് വിമാനകമ്പനികളും നിബന്ധനകൾ- ഒക്ടോബർ 1 മുതൽ പവർ ബാങ്കുകൾ കാരി ഓൺ മാത്രമാക്കി. വിമാനത്തിൽ ചാർജ് ചെയ്യുന്നതും ഉപയോഗിക്കുന്നതും കർശനമായി നിരോധിച്ചിരിക്കുന്നു.
ഡ്രോണുകൾ: എമിറേറ്റ്സിൽ ചെക്ക്ഡ് ബാഗേജ് മാത്രം. ഇത്തിഹാദിൽ കാരി ഓൺ/ചെക്ക്ഡ് അനുവദനീയം. ഫ്ലൈ ദുബായിലാണെങ്കിൽ ചെക്ക്ഡ് ബാഗേജ് മാത്രം. ബാറ്ററി ഊരിമാറ്റാൻ കഴിയണം. ബാറ്ററി റേറ്റിങ് 160വാട്സ് കവിയരുത്. വിമാനത്താവളത്തിലോ വിമാനത്തിനുള്ളിലോ പ്രവർത്തിപ്പിക്കരുത്. 

Share
error: Content is protected !!