മക്കയിലെ ഹറം പള്ളിയിൽ കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി
മക്കയിലെ ഹറം പള്ളിയിൽ തിരക്ക് വർധിച്ച് തുടങ്ങിയതോടെ കുട്ടികളുടെ സംരക്ഷണത്തിനായി പ്രത്യേക പദ്ധതി ആരംഭിച്ചു. നിങ്ങളുടെ കുട്ടി ഞങ്ങളോടൊപ്പം സുരക്ഷിതമാണ് എന്ന പദ്ധതിയാണ് ആരംഭിച്ചത്. തീർത്ഥാടകരോടൊപ്പവും സന്ദർശകരോടൊപ്പവും ഹറം പളളികളിലെത്തുന്ന കുട്ടികൾ ആൾകൂട്ടത്തിൽ നഷ്ടപ്പെടാതിരിക്കുവാൻ കൈകകളിൽ പ്രത്യേക വളകൾ അണിയിക്കുന്നതാണ് പദ്ധതി.
ഹറം പളളിയിലെത്തുന്ന സന്ദർശകർക്ക് ഏറ്റവും മികച്ച സേവനങ്ങൾ നൽകാനും സാമൂഹിക ഉത്തരവാദിത്തത്തിന്റെ നിലവാരം ഉയർത്താനും സോഷ്യൽ സർവീസസ് ഏജൻസി താൽപ്പര്യപ്പെടുന്നുവെന്ന് സോഷ്യൽ ആൻഡ് വോളണ്ടറി സേവനങ്ങൾക്കായുള്ള ജനറൽ പ്രസിഡന്റ് അണ്ടർസെക്രട്ടറി അംജദ് അൽ ഹസ്മി വിശദീകരിച്ചു.
യംഗ് വിസിറ്റർ സർവീസ് ഡിപ്പാർട്ട്‌മെന്റ് കുട്ടികളെ സേവിക്കുന്നതിനും അവർക്ക് എല്ലാ സേവനങ്ങളും നൽകുന്നതിനും അവരെ പരിപാലിക്കുന്നതിനും ഹറം പള്ളിയുടെ വിവിധ സ്ഥലങ്ങളിൽ ഏറ്റവും മികച്ച സേവനങ്ങൾ നൽകും. അതിൻ്റെ ഭാഗമായാണ് കുട്ടികൾക്ക് വളകൾ വിതരണം ചെയ്യുന്നത്. രക്ഷിതാക്കളെ ബന്ധപ്പെടാനുള്ള നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങള്‍ ഈ വളയില്‍ രേഖപ്പെടുത്തും. കുട്ടികളെ കാണാതായാല്‍ ഹറം കാര്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും മറ്റു തീര്‍ഥാടകര്‍ക്കും രക്ഷിതാക്കളുമായി ബന്ധപ്പെടാന്‍ ഇതുമൂലം സാധിക്കും. ഇതിലൂടെ ആൾകൂട്ടത്തിൽ വെച്ച് നഷ്ടപ്പെടുന്ന കുട്ടികളെ വളരെ പെട്ടെന്ന് കണ്ടെത്താനും രക്ഷിതാക്കൾക്ക് തിരികെ ഏൽപിക്കാനും സാധിക്കും.