ചൈനയിൽ 133 യാത്രക്കാരുമായി വിമാനം തകർന്നു വീണു.

ചൈനയില്‍ 133 യാത്രക്കാരുമായി പോയ വിമാനം തകര്‍ന്നു വീണു. ഈസ്റ്റേൺ എയർലൈൻസിന്റെ ബോയിങ് 737 വിമാനമാണ് തകര്‍ന്നത്. തെക്കുപടിഞ്ഞാറന്‍ പ്രദേശമായ ഗുവാങ്‌സിയിലാണ് വിമാനം തകര്‍ന്നുവീണത്. ഇതിനു പിന്നാലെ പ്രദേശത്തു തീപടർന്നതായും റിപ്പോര്‍ട്ടുണ്ട്. ആളപായം സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. രക്ഷാപ്രവര്‍ത്തകര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കുൻമിങ്ങിൽനിന്ന് ഗ്വാങ്‌ഷൂവിലേക്കുള്ള വിമാനം, പ്രാദേശിക സമയം തിങ്കളാഴ്ച ഉച്ചയ്ക്ക് 1.11 നാണ് പുറപ്പെട്ടത്. 3225 അടി ഉയരത്തിൽ, 376 നോട്ട്സ് വേഗതയിൽ സഞ്ചരിക്കുമ്പോൾ പ്രാദേശിക സമയം ഉച്ചയ്ക്ക് 2.22നു വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. 3.05നായിരുന്നു വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്നത്.

 

ഏവിയേഷൻ സേഫ്റ്റി നെറ്റ്‌വർക്കിന്റെ റിപ്പോർട്ടു പ്രകാരം 2010ലാണ് ഇതിനുമുൻപ് ചൈനയിൽ വിമാനം തകർന്ന് വലിയ ദുരന്തമുണ്ടായത്. ഹെനാൻ എയർലൈൻസിന്റെ എംബ്രയർ ഇ-190 ജെറ്റ് വിമാനം തകർന്ന്, 96 യാത്രക്കാരിൽ 44 പേരും അന്നു കൊല്ലപ്പെട്ടിരുന്നു.

വിമാനം തകര്‍ന്നുവീണത് ഗുവാങ്‌സിയിലെ പര്‍വതത്തില്‍ തീപിടിത്തത്തിന് കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

വീഡിയോ കാണാം

 

 

Share
error: Content is protected !!