നാട്ടിലേക്കു പോകാൻ ടിക്കറ്റെടുത്ത് കാത്തിരിക്കെ പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു

ജിദ്ദ: രണ്ടു ദിവസത്തിനകം നാട്ടിലേക്ക് മടങ്ങാനായി ടിക്കറ്റെടുത്ത് കാത്തിരിക്കുകയായിരുന്ന മലയാളി പ്രവാസി ജിദ്ദയിൽ നിര്യാതനായി. തിരൂർ വൈലത്തൂർ സ്വദേശി പൊൻമുണ്ടം സ്വദേശി കുന്നത്ത് അബ്ദുസലാം (64) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം.

ജിദ്ദയിലെ ബാബു ശരീഫിൽ ജോലി ചെയ്ത് വരികയായിരുന്ന അബ്ദുസലാം അൽപസമയം മുമ്പാണ് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ജിദ്ദ ജെ.എൻ.പി. ആശുപത്രിയിൽ വെച്ച് മരിച്ചത്. കഴിഞ്ഞ നാൽപ്പതു വർഷമായി അദ്ദേഹം പ്രവാസിയായിരുന്നു.

പരേതരായ മൊയ്തീൻ ഹാജിയുടെയും ബീരായുമ്മയുടെയും മകനാണ് അബ്ദുസലാം. ഭാര്യ: റസിയാബി. മക്കൾ: ഹസ്ന അബ്ദുസലാം, അൻവർ അബ്ദുസലാം. സഹോദരങ്ങൾ: അയ്യൂബ്, സുബൈർ, സുബൈദ, സൽമ എന്നിവരാണ്.

മരണാനന്തര നടപടികൾ പൂർത്തിയാക്കുന്നതിനായി ജിദ്ദ കെ.എം.സി.സി. വെൽഫെയർ വിംഗ് അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം സഹായത്തിനുണ്ട്.

Share
error: Content is protected !!