കുവൈത്തിൽ ഞായറാഴ്ച മുതൽ ഫാമിലി വിസകൾ അനുവദിക്കും

കുവൈത്തില്‍ വിവിധ വിസ നടപടികൾ പുനരാരംഭിക്കുന്നു. ഫാമിലി, ടൂറിസ്റ്റ് വിസകളാണ് വരും ദിവസങ്ങളിൽ അനുവദിച്ച് തുടങ്ങുക. ഞായറാഴ്ച മുതൽ ഫാമിലി വിസകൾ അനുവദിച്ച് തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സന്ദര്‍ശക വിസയില്‍ ഫാമിലിയെ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് ഒരു സുവര്‍ണാവസരമാണ് ഇത്. നിലവില്‍ കൊമേഴ്‌സ്യല്‍, ഫാമിലി സന്ദര്‍ശക വിസകള്‍ മന്ത്രിസഭയുടെയും കൊറോണ എമര്‍ജന്‍സി കമ്മിറ്റിയുടെയും പ്രത്യേക അനുമതിയോടെ മാത്രമാണ് അനുവദിക്കുന്നത്.

മൂന്ന് മാസ കാലാവധിയുള്ള ടൂറിസ്റ്റ് വിസയും കുവൈത്തിൽ അനുവദിച്ച് തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കോവിഡ് വ്യാപനത്തെ തുടർന്ന് നിറുത്തി വെച്ചിരുന്ന വിസ നടപടിക്രമങ്ങൾ രണ്ട് വർഷത്തിന് ശേഷമാണ് കുവൈത്ത് വീണ്ടും പുനരാരംഭിക്കുന്നത്.

Share